കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്നു വീണ് രോഗിയുടെ മാതാവ് ബിന്ദു മരിച്ച സംഭവത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ സര്‍ക്കാറിന് കൈമാറി. വിശദമായ റിപ്പോര്‍ട്ട് 7 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. സ്വന്തം അധികാരപരിധിയിലുള്ള ഒരു സ്ഥാപനത്തില്‍ അനാസ്ഥയെത്തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണം നടത്തുന്നത് പ്രഹസനമാകുമെന്ന വിമര്‍ശനത്തിനിടെയാണ് റിപ്പോര്‍ട്ട് സമര്‍പ്പണം. ആരെയും പഴിക്കാതെ ബിന്ദുവിന്റെ കുടുംബത്തിന്റെ സാഹചര്യങ്ങളും മറ്റും മാത്രമാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നതെന്നറിയുന്നു. ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാവും ബിന്ദുവിന്റെ കുടുംബത്തിനുള്ള ധനസഹായം മന്ത്രിസഭാ യോഗം തീരുമാനിക്കുക.
അപകടത്തില്‍ ആരുടെയെങ്കിലും ഭാഗത്ത് വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടോ എന്നതിനെ സംബന്ധിച്ച് അറിയണമെങ്കില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: