പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി ജിതിന്‍ ജി.നൈനാനെ അറസ്റ്റ് ചെയ്തു.ജിതിനെ വീട്ടിലെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവിടെയെത്തിയ പൊലീസിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തി. ശനിയാഴ്ച വൈകുന്നേരം പത്തനംതിട്ട നഗരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി വീണാ ജോര്‍ജിനെയും പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് കപ്പല്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ഉന്തുവണ്ടിയില്‍ കപ്പലിന്റെ മാതൃകയുമായാണ് പ്രതിഷേധപ്രകടനം നടത്തിയത്.പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കവെ പൊലീസ് വാഹനത്തിന്റെ ചില്ല് തകര്‍ന്നിരുന്നു. ജിതിന്‍ കൈയിലിരുന്ന കൊടിയുടെ കമ്പ് കൊണ്ട് കുത്തിപ്പൊട്ടിച്ചെന്നാണ് കേസ്. പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: