ന്യൂദല്‍ഹി: പറന്ന് നടന്ന് വെടിവെയ്‌ക്കുന്ന ഇന്ത്യയുടെ തോക്ക് പാകിസ്ഥാനും കശ്മീരില്‍ നുഴഞ്ഞുകയറുന്ന ഭീകരര്‍ക്കും പേടിസ്വപ്നമാകും. റഷ്യയിലെ കലാഷ്നിക്കോവ് കമ്പനി വികസിപ്പിച്ച എകെ203 തോക്കാണ് ഡ്രോണുമായി ഘടിപ്പിച്ചതോടെ പറക്കും തോക്കായി മാറിയത്. ഇതോടെ എകെ203 ഇപ്പോള്‍ പറന്ന് നടന്നു വെടിവെയ്‌ക്കുന്ന തോക്കായി മാറിയിരിക്കുകയാണ്. കശ്മീരില്‍ നുഴഞ്ഞുകയറിയെത്തുന്ന പാക് ഭീകരരെ നേരിടുന്നതിലും പാകിസ്ഥാനുമായുള്ള യുദ്ധത്തില്‍ അതിര്‍ത്തി കാവലിനും ഈ ഡ്രോണ്‍ തോക്ക് ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടാകും. ഇന്ത്യന്‍ സേനയുമായി ചേര്‍ന്ന് ഈയിടെ നടത്തിയ പരീക്ഷണം വിജയമായിരുന്നു.
പറക്കുംതോക്കിന്റെ പരീക്ഷണപ്പറക്കല്‍:
The next innovative leap at @BSS_Alliance after #TRIYAM–#3D
A game-changing evolution in low-flying tactical drone warfare—integrating an #AssaultRifle, ideally #AK203, with a low-altitude, high-agility drone platform for #Precision #Mobility #Lethality#DroneWarfare #DroneAK203 pic.twitter.com/iXTAA0MxpD— BSS – Bharat Supply & Support – Alliance (@BSS_Alliance) June 25, 2025
എന്താണ് എകെ203 എന്ന ഡ്രോണ്‍ തോക്കിന്റെ മെച്ചങ്ങള്‍?
2008ലെ മുംബൈ ഭീകരാക്രമണത്തില്‍ പാക് ഭീകരരോട് ഏറ്റുമുട്ടി നമ്മുടെ നിരവധി സൈനികരും പൊലീസുകാരും കൊല്ലപ്പെട്ടിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്ന ഭീകരരുടെ അടുത്തേക്ക് ഈ എകെ 203 അയയ്‌ക്കാം. അത് പറന്ന് ചെന്ന് തൂണിനു പിറകിലോ മുറിയ്‌ക്കുള്ളിലോ ഒളിഞ്ഞിരിക്കുന്ന ഭീകരനെ വെടിവെയ്‌ക്കും. ഇതിന്റെ ഏറ്റവും വലിയ മെച്ചം നമ്മുടെ പട്ടാളക്കാരുടെ ജീവന് ഹാനിയില്ല എന്നതാണ്.
കശ്മീരിലെ ഭീകരരുമായുള്ള ഏറ്റുമുട്ടലിലും ഈ തോക്ക് ഇന്ത്യയ്‌ക്ക് ഏറെ അനുഗ്രഹമാകും. മുറിയിലോ മരത്തിന് പിന്നിലെ കുറ്റിക്കാട്ടിലോ മറഞ്ഞിരിക്കുന്ന ഭീകരരുടെ അടുത്തേക്ക് നീങ്ങുക എന്നതാണ് ഭീകരരെ നേരിടുന്നതിലെ ഏറ്റവും വലിയ പരീക്ഷണം. കാരണം മറഞ്ഞിരിക്കുന്ന ഭീകരരുടെ അടുത്തേക്ക് നീങ്ങുന്ന പട്ടാളക്കാരന്റെ ജീവന്‍ അപകടത്തിലാകാന്‍ സാധ്യത കൂടുതലാണ്. കാരണം ഇയാള്‍ക്ക് സംരക്ഷണത്തിന് മറയില്ല. ഭീകരവാദിയാകട്ടെ മറഞ്ഞിരിക്കുകയുമാണ്. കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഇന്ത്യയ്‌ക്ക് ഏറ്റവുമധികം പട്ടാളക്കാരെ നഷ്ടപ്പെടുന്നത് ഇത്തരം സാഹചര്യത്തിലാണ്. പറക്കുംതോക്ക് ഉണ്ടെങ്കില്‍ ഇതിന് പരിഹാരമാകും. കാരണം തോക്കിന്‍ പറന്നുചെന്ന് മറഞ്ഞിരിക്കുന്ന ഭീകരനെ നേരിടാനാകും.
അപകടകാരിയായ പറക്കുംതോക്ക് പിറന്നത് ബെംഗളൂരു കമ്പനിയുടെ പരീക്ഷണത്തില്‍
ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിഎസ്എസ് മെറ്റീരിയല്‍ ലിമിറ്റഡ് എന്ന കമ്പനിയാണ് ഇതിന്റെ നിര്‍മ്മാണത്തിന് പിന്നില്‍. വാസ്തവത്തില്‍ എകെ203 എന്നത് റഷ്യന്‍ നിര്‍മ്മിത തോക്കാണ്. 2010ല്‍ റഷ്യയിലെ കലാഷ്നിക്കോവ് എന്ന കമ്പനിയാണ് ഈ തോക്കിനെ വികസിപ്പിച്ചത്. പിന്നീട് ഇന്ത്യ-റഷ്യ സംയുക്ത പ്രതിരോധസംരംഭം എന്ന നിലയില്‍ ഇന്ത്യയിലെ ഉത്തര്‍പ്രദേശിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ ഇതിന്റെ നിര്‍മ്മാണം ആരംഭിച്ചു. ആത്മനിര്‍ഭര്‍ഭാരത്, മെയ്‌ക്ക് ഇന്‍ ഇന്ത്യ എന്നീ ദൗത്യങ്ങളുടെ ഭാഗമായി റഷ്യ ഈ തോക്കിന്റെ സാങ്കേതികവിദ്യ ഇന്ത്യയ്‌ക്ക് കൈമാറുകയും ഇന്ത്യയിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് പുതിയ കൂട്ടിച്ചേര്‍ക്കലുകളോടെ ഇന്ത്യ എകെ203നെ പരിഷ്കരിക്കുകയും ചെയ്തു. ഈ തോക്കിനെ ഡ്രോണുമായി ബന്ധിപ്പിച്ച ബിഎസ് എസ് അലിയന്‍സ് എന്ന കമ്പനിയുടെ പരീക്ഷണമാണ് എകെ203ന് പുതിയ മാനം നല്‍കിയത്. ആ പരീക്ഷണം വന്‍വിജയമായി. സായുധവല്‍ക്കരിച്ച എഐ ഡ്രോണ്‍ എന്ന സാങ്കേതികവിദ്യയില്‍ ഇത് വലിയ മുന്നേറ്റം തന്നെയാണ്. അധികം ഉയരത്തിലല്ല, താഴ്ന്ന ആകാശവിതാനത്തിലേ ഈ തോക്ക് ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കൂ.
ആകാശത്ത് നിന്ന് ഭൂമിയിലേക്ക് നിറയൊഴിക്കാം
ആകാശത്ത് നിന്നും താഴേക്ക് വെടിവെയ്‌ക്കാം എന്നതാണ് ഇതിന്റെ മെച്ചം. ഡ്രോണ്‍ പറന്ന് 300 മീറ്റര്‍ അകലെയുള്ള ശത്രുവിന് നേരെ വെടിയുതിര്‍ക്കാന്‍ സാധിക്കും. ഇത് ആയിരം മീറ്റര്‍ ദൂരത്തില്‍ വരെ നീട്ടാന്‍ കഴിയും.അതായത് ആയിരം മീറ്റര്‍ അകലെയുള്ള ശത്രുവിനെ വെടിവെച്ച് വീഴ്‌ത്താനാകുമെന്ന് അര്‍ത്ഥം. തെര്‍മല്‍, ഒപ്റ്റിക്കല്‍ സെന്‍സറുകളാണ് ഇതില്‍ പ്രവര്‍ത്തിക്കുക. ഈ സംവിധാനത്തിന്റെ അടിസ്ഥാനത്തിലാണ് കാഴ്ചക്കുറവുള്ളപ്പോഴും ശത്രുവിന്റെ ലക്ഷ്യസ്ഥാനം നിര്‍ണ്ണയിക്കാനും ഇവിടേക്ക് കാറ്റിന്റെ ഗതി, അന്തരീക്ഷോഷ്മാവ്, ദൂരം എന്നിവ കണക്കിലെടുത്ത് നിറയൊഴിക്കാനും സഹായിക്കുന്നത്. . ഇന്ത്യാ പാക് അതിര്‍ത്തിയില്‍ ഇത്തരം തോക്ക് വലിയ അനുഗ്രഹമാകും. നുഴഞ്ഞുകയറ്റക്കാരെ കൃത്യമായി തീര്‍ക്കാന്‍ സാധിക്കും. ഭീകരവാദവിരുദ്ധ പ്രവര്‍ത്തനം, അതിര്‍ത്തി സംരക്ഷണം തുടങ്ങിയ ദൗത്യങ്ങളില്‍ പറക്കും തോക്ക് വലിയ സഹായമാകും. റിമോട്ട് സഹായത്തോടെ ഈ തോക്കിനെ ആകാശത്ത് അധികം ഉയരത്തിലല്ലാതെ പറപ്പിച്ച് ഭൂമിയിലുള്ല ലക്ഷ്യങ്ങളെ വെടിവെയ്‌ക്കാന്‍ സാധിക്കും.
ഓപ്പറേഷന്‍ സിന്ദൂറില്‍ പറക്കും തോക്കില്ല
ഇന്ത്യ പാകിസ്ഥാനെതിരെ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ പറക്കും തോക്ക് ഉപയോഗിക്കുകയുണ്ടായില്ല. പകരം ഇന്ത്യാ പാക് അതിര്‍ത്തിയില്‍ എകെ203 എന്ന റഷ്യ-ഇന്ത്യസംരംഭത്തില്‍ പിറന്ന കലഷ്നക്കോവ് വിഭാഗത്തില്‍പ്പെട്ട തോക്ക് മാത്രം ഉപയോഗിച്ചിരുന്നു. ഇത് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പട്ടാളക്കാരുമായുള്ള ഏറ്റുമുട്ടലില്‍ സൈനികര്‍ ഉപയോഗിച്ചു. ഉറി, പൂഞ്ച്, രജൗറി, തങ്ങ് ധര്‍ എന്നീ അതിര്‍ത്തിപ്രദേശങ്ങളില്‍ ഇന്ത്യന്‍ കരസേന എകെ 203 ഉപയോഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: