ചെന്നൈ : തമിഴ്നാട്ടിൽ അറസ്റ്റിലായ ഭീകരൻ അബൂബക്കർ സിദ്ധിഖി വിവാദമതപ്രഭാഷകൻ സക്കീർ നായിക്കിന്റെ അനുയായിയാണെന്ന് പൊലീസ് . ഈ അറസ്റ്റ് വലിയ വിജയമാണെന്ന് വിശേഷിപ്പിച്ച ആന്ധ്രാപ്രദേശ് പോലീസ് പിടിയിലായത് വമ്പൻ മീനാണെന്നും പറഞ്ഞു.
‘ അബൂബക്കർ സിദ്ദിഖി തന്റെ തീവ്ര പ്രത്യയശാസ്ത്രത്തെ പിന്തുണയ്‌ക്കുന്നവരെ ബോംബ് നിർമ്മാണം പഠിപ്പിച്ചിരുന്നു ഇതിനുപുറമെ, തീവ്ര മതപ്രഭാഷകനുമായ സാക്കിർ നായിക്കിന്റെ സ്വാധീനവും സിദ്ദിഖിയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.‘ – പൊലീസ് പറഞ്ഞു.
“ഞങ്ങൾ പിടികൂടിയ ഈ വ്യക്തി (സിദ്ദിഖ്) ഞങ്ങൾ വിചാരിച്ചതിലും വലിയ മത്സ്യമാണ്. ഈ വ്യക്തി രാജ്യമെമ്പാടും സഞ്ചരിച്ചിട്ടുണ്ട്. അയാൾ ഇടയ്‌ക്കിടെ ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാറുണ്ടായിരുന്നു” ഡിഐജി പ്രവീൺ പറഞ്ഞു. അടുത്തിടെ തമിഴ്നാട്ടിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) അന്നമയ ജില്ലയിലെ റായച്ചോട്ടിയിൽ നിന്നാണ് സിദ്ദിഖിനെയും കൂട്ടാളി മുഹമ്മദ് അലിയെയും അറസ്റ്റ് ചെയ്തത്.
“സിദ്ദിഖിനെ സാക്കിർ നായിക്കിന്റെ പ്രത്യയശാസ്ത്രം സ്വാധീനിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ച ഒരു വിദഗ്‌ദ്ധനാണ് സിദ്ദിഖ്. ഇംപ്രൊവൈസ്ഡ് സ്‌ഫോടകവസ്തുക്കൾ (ഐഇഡി), ഇലക്ട്രോണിക് ഉപകരണങ്ങൾ, ടൈമർ അധിഷ്ഠിത സ്‌ഫോടകവസ്തുക്കൾ, മറ്റ് അത്യധികം മാരകമായ വസ്തുക്കൾ എന്നിവ നിർമ്മിക്കുന്നതിൽ സിദ്ദിഖിനു വൈദഗ്‌ദ്ധ്യമുണ്ട്.” പ്രവീൺ പറഞ്ഞു.റെയ്ഡിനിടെ പോലീസ് നിരവധി രേഖകളും പെൻഡ്രൈവുകളും പിടിച്ചെടുത്തു. ലാൽ കൃഷ്ണ അദ്വാനിയുടെ രഥയാത്രയിൽ ബോംബുകൾ സ്ഥാപിച്ചതിൽ സിദ്ദിഖിക്ക് പങ്കുണ്ടായിരുന്നു.
രായച്ചോട്ടിയിൽ താമസമാക്കിയ ശേഷം, സിദ്ദിഖി ബെംഗളൂരുവിലെ ബിജെപിയുടെ മല്ലേശ്വരം ഓഫീസിൽ ബോംബ് സ്ഫോടനം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: