കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്ന് മരിച്ച തലയോലപ്പറമ്പിലെ ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.ബിന്ദുവിന്റെ അമ്മയുമായും ഭര്‍ത്താവുമായും മകളുമായും സംസാരിച്ച മന്ത്രി എല്ലാ സഹായവും വാഗ്ദാനം ചെയ്തു.
അതേസമയം, അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിനുള്ള ധനസഹായത്തിനായി ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവല്‍ ചീഫ് സെക്രട്ടറിക്ക റിപ്പോര്‍ട്ട് നല്‍കി. കഴിഞ്ഞ ദിവസം ആശുപത്രി വികസന ഫണ്ടില്‍ നിന്ന് ആദ്യഘട്ടമെന്നോണം ധനസഹായം കുടുംബത്തിന് നല്‍കിയിരുന്നു. സര്‍ക്കാരിന്റെ ധനസഹായത്തിന് വേണ്ടിയുള്ള ഒരു റിപ്പോര്‍ട്ട് എത്രയും വേഗം കൈമാറണമെന്ന് മന്ത്രിമാര്‍ ആവശ്യപ്പെട്ട പ്രകാരമാണ് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിക്കുക.
അതേസമയം, കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ ജില്ലാ കളക്ടറുടെ അന്വേഷണം തൃപ്തികരമല്ലെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് ആവശ്യം.മന്ത്രിമാര്‍ അടക്കം പങ്കെടുത്ത മേയ് 30ലെ യോഗത്തില്‍ കെട്ടിടം മാറാന്‍ തീരുമാനം എടുത്തിട്ടും അത് നടപ്പാക്കാതിരുന്നതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: