അസംഗഡ് : മുഹറം ഘോഷയാത്രയ്‌ക്കിടെ മുസ്ലീം സംഘങ്ങൾ പരസ്പരം ഏറ്റുമുട്ടി . നിരവധി പേർക്ക് പരിക്കേറ്റു. അസംഗഡ് ജഹാംഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭുജി ഗ്രാമത്തിലാണ് സംഭവം.
മുഹറത്തിനായുള്ള താജിയ ഘോഷയാത്രയെച്ചൊല്ലി വടക്കൻ, തെക്കൻ പ്രദേശങ്ങളിൽ നിന്നുള്ള ഗ്രൂപ്പുകൾ തമ്മിലാണ് സംഘർഷമുണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. രാത്രി 11.30 ഓടെ ആരംഭിച്ച സംഘർഷത്തിൽ ഇരുവിഭാഗവും വടികളും മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് പരസ്പരം ആക്രമിക്കുകയും കല്ലെറിയുകയും ചെയ്തു. ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു, ഷഹാബുദ്ദീൻ ഉൾപ്പെടെ ഒരു ഭാഗത്ത് നിന്നുള്ള മൂന്ന് പേരും മറുഭാഗത്ത് നിന്നുള്ള മുഖ്താർ അൻസാരി ഉൾപ്പെടെ നാല് പേരും പരിക്കേറ്റ് ആശുപത്രിയിലാണ്.
പരസ്പരം മുദ്രാവാക്യം വിളിച്ചതിന് ശേഷം രണ്ട് ഗ്രൂപ്പുകളും ഏറ്റുമുട്ടിയതെന്ന് അസംഗഢ് പോലീസ് പറഞ്ഞു. പോലീസ് സ്ഥലത്തെത്തിയ ശേഷമാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. അക്രമത്തിന് രണ്ട് ഗ്രൂപ്പുകളിൽ നിന്നുമുള്ള ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
തങ്ങൾ താസിയ ഘോഷയാത്രയിൽ സമാധാനപരമായി പങ്കെടുത്തപ്പോഴാണ് സാഹിൽ, സമീർ എന്ന സദ്ദാം, മെഹബൂബ്, സാജിദ്, സോനു എന്ന ഷേർ അലി, അഫ്സൽ, മറ്റ് ചിലരും ചേർന്ന് ആക്രമിച്ചതെന്ന് ഷഹാബുദ്ദീൻ നൽകിയ പരാതിയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: