Kerala

റേഷന്‍ കടയില്‍ നിന്ന് വാങ്ങിയ ഗോതമ്പ് മാവില്‍ പുഴു: പാകം ചെയ്ത് കഴിച്ച 2 വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം

തോന്നൂര്‍ക്കര റേഷന്‍ കടയില്‍ നിന്നും ഗോതമ്പ് മാവ് വാങ്ങിയ നിരവധി പേര്‍ക്ക് പുഴുക്കളെ ലഭിച്ചെന്നാണ് വിവരം

Published by

തൃശൂര്‍: ചേലക്കരയില്‍ പുഴുവുളള ഗോതമ്പ് മാവ് പാകം ചെയ്ത് കഴിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം.റേഷന്‍ കടയില്‍ നിന്ന് വാങ്ങിയ ഗോതമ്പ് മാവിലാണ് പുഴുവിനെ കണ്ടത്.

തോന്നൂര്‍ക്കര പൊതുവിതരണ കേന്ദ്രത്തില്‍ നിന്നുമാണ് ഗോതമ്പുപൊടി വാങ്ങിയത്.തോന്നൂര്‍ക്കര ഇളയിടത്ത് മൊയ്തീന്‍ കുട്ടിയുടെ വീട്ടില്‍ വാങ്ങിയ ആട്ടയിലാണ് പുഴുക്കളെ കണ്ടത്.

രണ്ട് പാക്കറ്റ് ആട്ട വാങ്ങി അരിച്ചപ്പോള്‍ നിരവധി ജീവനുള്ള പുഴുക്കളെ കണ്ടു. ഈ ആട്ട ഉപയോഗിച്ച് ചപ്പാത്തി ഉണ്ടാക്കി കഴിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് വയറുവേദനയും വയറിളക്കവും ഉണ്ടായി. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. തോന്നൂര്‍ക്കര റേഷന്‍ കടയില്‍ നിന്നും ഗോതമ്പ് മാവ് വാങ്ങിയ നിരവധി പേര്‍ക്ക് പുഴുക്കളെ ലഭിച്ചെന്നാണ് വിവരം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by