തിരുവനന്തപുരം : സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെയുളളത് 425 പേരെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.
മലപ്പുറത്ത് 12 പേരാണ് ചികിത്സയില്‍ കഴിയുന്നത്. അഞ്ച് പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാള്‍ നെഗറ്റീവായി. പാലക്കാട് ഒരാള്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. ഇവിടെ 61 ആരോഗ്യ പ്രവര്‍ത്തകര്‍ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. കോഴിക്കോട് ജില്ലയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ആരോഗ്യ പ്രവര്‍ത്തകരാണ്
പ്രദേശത്ത് പനി നിരീക്ഷണ നിര്‍ദേശം നല്‍കി. മാനസിക പിന്തുണ ഉറപ്പാക്കണം. പാലക്കാട് സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ അവിടെ തന്നെ ഐസൊലേറ്റ് ചെയ്യണം. സാമ്പിളുകള്‍ മാത്രം പരിശോധനയ്‌ക്ക് അയച്ചാല്‍ മതി.നിപ സ്ഥിരീകരിച്ച പാലക്കാട്ടെയും മലപ്പുറത്തെയും വ്യക്തികളുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു.കനിവ് 108 ഉള്‍പ്പെടെ ആംബുലന്‍സുകള്‍ സജ്ജമാക്കി. നിപ ഉറവിടം കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും നിര്‍ദേശം നല്‍കി.
















