ചെന്നൈ: മുരുകനെ വാഴ്‌ത്തുന്ന തമിഴ് ഭക്തിഗാനമായ സ്കന്ദ ഷഷ്ടി കവചം (അഥവാ സ്കന്ദ ഷഷ്ഠി കവാസം) തമിഴ്നാട്ടിലെ ദ്രാവിഡഭൂമിയില്‍ ഉറക്കെ മുഴങ്ങുകയാണ്. ഈയിടെ ഹിന്ദുമുന്നണി മധുരൈയില്‍ സംഘടിപ്പിച്ച മുരുക മഹാസംഗമത്തില്‍ ഒരു പ്രധാന ചടങ്ങ് മരുകനെ വാഴ്‌ത്തിപ്പാടുന്ന സ്കന്ദ ഷഷ്ടി കവചം ഉറക്കെ ചൊല്ലല്‍ ആയിരുന്നു. ലക്ഷക്കണക്കായ മുരുകഭക്തര്‍ ഈ ഭക്തിഗാനം ഉറക്കെ ഏറ്റുചൊല്ലി.
സ്കുന്ദ ഷഷ്ടി കവചത്തില്‍ ആകെ 244 വരികളുണ്ട്, അതിൽ നാല് ആമുഖ വരികൾ കാപ്പു എന്നറിയപ്പെടുന്നു , തുടർന്ന് രണ്ട് ധ്യാന വരികൾ, 238 വരികൾ അടങ്ങുന്ന പ്രധാന ഗാനഭാഗം “കവചം” എന്നറിയപ്പെടുന്നു. ഇന്ന് ദ്രാവിഡശക്തികളുടെ ദൈവനിഷേധത്തിനെതിരെ ഹിന്ദുവിശ്വാസികളുടെ ചെറുത്തുനില്‍പിന്റെ പ്രതീകമായ മുരുകന്‍ മാറുകയാണ്. ദേവരായ സ്വാമികൾ 19-ാം നൂറ്റാണ്ടിൽ രചിച്ചതാണ് ഇത്. മീനാക്ഷി സുന്ദരം പിള്ളയുടെ ശിഷ്യനായിരുന്നു ദേവരായ സ്വാമികൾ. ഈറോഡിലെ ചെന്നിമലയിൽ വെച്ചാണ് ഇത് രചിക്കപ്പെട്ടത്.
സ്കന്ദ ഷഷ്ഠി കവചം പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് വലിയ കഷ്ടപ്പാടുകളും ദുഃഖങ്ങളും ഇല്ലാതാകുമെന്ന് വിശ്വസിക്കപ്പെടുന്നു. മുരുകനെ മനസ്സിൽ ഓർക്കുന്നവർക്ക് സമ്പത്ത് വർദ്ധിക്കുമെന്നും, ദൈവകൃപയാൽ രചിക്കപ്പെട്ട ഈ ഷഷ്ഠി കവചത്താൽ എല്ലാ ആഗ്രഹങ്ങള്‍ക്കും ഫല കിട്ടുമെന്നും കരുതുന്നു. എന്തായാലും വീണ്ടും പ്രാര്‍ത്ഥനയുടെയും ദൈവപ്രാധാന്യത്തിന്റെയും ഈശ്വരകൃപയുടെയും തരംഗങ്ങള്‍ അലയടിക്കുകയാണ് തമിഴ്നാട്ടില്‍. മാത്രമല്ല മുരുകനെ സ്തുതിക്കുന്ന സ്കന്ദ ഷഷ്ഠി കവചം അലയടിച്ച തിരുപ്പുറകുണ്ഡ്രത്തിലെ വേദിയിലും സദസ്സിലും ഹിന്ദു മുന്നണിക്കാരും മുരുകഭക്തരും മാത്രമല്ല, മുഴുവന്‍ ഹിന്ദു വിശ്വാസികളും പങ്കെടുത്തിരുന്നു. ഇതിന് പിന്തുണയായി ബിജെപി നേതാക്കളും അണ്ണാ ഡിഎംകെ നേതാക്കളും ഈ പാര്‍ട്ടികളുടെ അനുയായികളും പങ്കെടുത്തു. ഏകദേശം 7,8 ലക്ഷം ഹിന്ദുവിശ്വാസികള്‍ പങ്കുകൊണ്ടിരുന്നു.
ദൈവത്തെ തല്ലിക്കൊല്ലണമെന്ന് പറഞ്ഞ പെരിയോര്‍
ദൈവം കാട്ടുമൃഗമാണെന്നും അതിനെ തല്ലിക്കൊല്ലണമെന്നും പറഞ്ഞ ദ്രാവിഡനേതാവായ പെരിയോര്‍ രാമസ്വാമിനായ്‌ക്കരുടെ സങ്കല്‍പങ്ങള്‍ക്ക് എതിരെ മുരുകനെ പ്രതിഷ്ഠിക്കുകയാണ് തമിഴ്നാട്ടിലെ ഹിന്ദുക്കള്‍. ഇനിയും സംരക്ഷിച്ചില്ലെങ്കില്‍ സനാതനധര്‍മ്മം വേരോടെ പിഴുതെറിയപ്പെടും എന്ന ആപല്‍ഘട്ടത്തില്‍ തമിഴ്നാട്ടില്‍ ഹിന്ദുവിശ്വാസങ്ങളെ ശക്തിപ്പെടുത്താനും ഏകീകരിക്കാനും മുരുകന്‍ കാരണമായി എന്നത് യാദൃച്ഛികതയല്ല. നിയോഗമാണ്. ലക്ഷങ്ങള്‍ പങ്കെടുത്ത മധുരയിലെ തിരുപ്പുറകുണ്ഡ്രത്ത് നടന്ന മുരുകസംഗമം.ഈ ഹിന്ദു ഐക്യത്തിന്റെ ഒരു ഉദാഹരണമാണ്.
ദൈവമില്ലാ എന്ന് പറയുന്ന സ്റ്റാലിന്‍ പോലും മുരുകനെതിരെ ഒരു വാക്ക് പോലും പറയാറില്ല. തമിഴര്‍ അവരുടെ ജീവിതത്തിന്റെ, സംസ്കാരത്തിന്റെ ആധാരശിലയായി എടുത്തിട്ടുള്ള ദൈവസങ്കല്‍പമാണ് മുരുകന്‍.പക്ഷെ ദൈവത്തെ കാട്ടുമൃഗമായി കണ്ട് തല്ലിക്കൊല്ലണമെന്ന് പറയുന്ന ദ്രാവിഡപാര്‍ട്ടികളുടെ ഭരണത്തോടെ മുരുകനെന്നല്ല, ഹിന്ദുവിശ്വാസങ്ങളും ക്ഷേത്രങ്ങളും ആചാരങ്ങളും തുടര്‍ച്ചയായി ക്ഷയിക്കുകയാണ്. ക്ഷേത്രങ്ങളുടെ നടത്തിപ്പ് ചുമതലയ്‌ക്ക് സര്‍ക്കാരില്‍ ഒരു വകുപ്പ് തന്നെയുണ്ടാക്കിയ ദ്രാവിഡ സര്‍ക്കാരുകള്‍ ക്ഷേത്രങ്ങളുടെ ഏക്കര്‍ കണക്കിന് ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് എന്ന പേരില്‍ എടുത്തുപയോഗിക്കുകയാണ്. ക്ഷേത്രങ്ങള്‍ക്കാകട്ടെ മതിയായ ഫണ്ടും നല്‍കപ്പെടുന്നില്ല.
മുരുകന്റെ ഷഷ്ടി ദിനം
ഷഷ്ഠി ദിനമാണ് മുരുകൻ അസുരനായ സുരപദ്മനെ പരാജയപ്പെടുത്തിയത് . ദേവന്മാർക്ക് ഈ അസുരന്റെ ദുഷ്ടതകൾ സഹിക്കാൻ കഴിയാതെ വന്നപ്പോൾ, അവർ ശിവന്റെ യും പാർവതിയുടെയും ഇളയ മകനെ സമീപിച്ചു . അദ്ദേഹം ആറ് ദിവസം സുരപദ്മനുമായി യുദ്ധം ചെയ്തു, ഒടുവിൽ ദേവൻ അസുരനെ പരാജയപ്പെടുത്തി . മുരുകൻ തന്റെ ആയുധം അവന്റെ നേരെ എറിഞ്ഞ് സുരപദ്മനെ രണ്ട് ഭാഗങ്ങളായി വിഭജിച്ചു. ഒരു പകുതി മയിലായി , അത് മുരുകൻ തന്റെ വാഹനമായി സ്വീകരിച്ചു . മറ്റേത് കോഴിയായി, അത് അവന്റെ കൊടിയായി രൂപാന്തരപ്പെട്ടു .ദേവന്മാർ സന്തോഷിച്ചു – അവർ ആറ് ദിവസം മുരുകനെ സ്തുതിക്കുകയും അവനോട് പ്രാർത്ഥിക്കുകയും ചെയ്തു. ഈ കാലയളവിൽ ഭക്തർ സാധാരണയായി സ്കന്ദ ഷഷ്ഠി കവചം പാടി വിവരിക്കുന്നു. സ്കന്ദ ഷഷ്ഠിയുടെ ആറ് ദിവസങ്ങളിൽ മുരുകനെ ഉപവസിച്ച് പ്രാർത്ഥിക്കുന്നവര്‍ക്ക് മുരുകന്റെ അനുഗ്രഹം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
ഈ ഗീതം പതിവായി ജപിക്കുന്നത് ജീവിതത്തിലെ പ്രതിസന്ധികൾക്ക് പരിഹാരമാകുമെന്നും, മുഴുവൻ ഗീതവും ഒരു ദിവസം 36 തവണ ജപിക്കുന്നത് സമ്പത്ത് കൊണ്ടുവരുമെന്നും ഭക്തർ വിശ്വസിക്കുന്നു.
മുരുകന്റെ മലയെ സിക്കന്തറിന്റെ മലയാക്കുന്നത് തടഞ്ഞ മുരുക സമ്മേളനം
ലക്ഷക്കണക്കിന് പേരെ സംഘടിപ്പിച്ച് ഹിന്ദുമുന്നണി മധുരൈയിലെ തിരുപ്പുറകുണ്ഡ്രത്തില്‍ മുരുകസമ്മേളനം സംഘടിപ്പിക്കാന്‍ ഒരു കാരണമുണ്ടായിരുന്നു. അവിടെ തിരുപ്പുറകുണ്ഡ്രം എന്ന മല മുരുകന്‍റേതല്ല, മുസ്ലിങ്ങളുടെ ഒരു സന്യാസിയായ സിക്കന്തറിന്‍റേതാണ് എന്ന രീതിയില്‍ ചിലര്‍ കഥകള്‍ കെട്ടിച്ചമത്ത് ഈ മരുകുന്‍ മല സ്വന്തമാക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇതിന് ഡിഎംകെയുടെ രഹസ്യമായ അനുഗ്രഹാശിസ്സുകള്‍ ഉണ്ടായിരുന്നതായി പറയുന്നു. ഇതോടെയാണ് മുരുകഭക്തര്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും തിരുപ്പുറകുണ്ഡ്രത്തില്‍ എത്തിയത്.
ചരിത്രത്തില്‍ തിരുപ്പറം കുണ്ഡ്രവും മരുകനും തമ്മിലുള്ള ബന്ധം അവിതര്‍ക്കിതമാണ്. മുരുകന്റെ ആറ് വീടുകളായി കണക്കാക്കുന്ന ആറ് കുന്നുകളില്‍ ഒന്നാണ് തിരുപ്പറക്കുണ്ഡ്രം. മുരുകന്റെ ജീവിതത്തിലെ ആറ് പ്രധാനസംഭവങ്ങളെ സൂചിപ്പിക്കുന്നതാണ് ഈ ആറ് കുന്നുകള്‍. ദേവേന്ദ്രന്റെ മകള്‍ ഇന്ദ്രസേനയെ മുരുകന്‍ വിവാഹം കഴിച്ചത് തിരുപ്പറക്കുണ്ഡ്രത്തില്‍വെച്ചാണ്. തിരുച്ചെന്ദൂര്‍, പളനി, സ്വാമിമലൈ, തിരുത്താണി, പഴമുതിര്‍ച്ചോലൈ എന്നിവയാണ് മറ്റ് അഞ്ച് മുരുകന്‍ ആസ്ഥാനങ്ങള്‍. ധ്യാനസ്ഥനായ മരുകന്‍ ദണ്ഡപാണി എന്ന രൂപത്തില്‍ കാണക്കപ്പെടുന്ന സ്ഥലമാണ് പളനിമല. കാണക്കപ്പെടുന്ന സ്ഥലമാണ് പളനിമല. ഈയിടെ തിരുപ്പറക്കുണ്ഡ്രത്തിന്റെ പേര് സിക്കന്ദര്‍ മല എന്നാക്കി മാറ്റാന്‍ ശ്രമം നടന്നിരുന്നു. 12ാം നൂറ്റാണ്ടിലെ ഒരു മുസ്ലിം സന്യാസിയായ സിക്കന്ദര്‍ ബാദ്ഷായുടെ പേര് നല്‍കുകയായിരുന്നു ഉദ്ദേശ്യം. ഈ മലമുകളില്‍ മൃഗബലി നടത്താനും ഒരു മുസ്ലിം കുടുംബം ശ്രമിച്ചിരുന്നു. ഇതിനെ മുരുകഭക്തര്‍ തടഞ്ഞതോടെ അതൊരു ക്രമസമാധാന പ്രശ്നമായി വളര്‍ന്നിരുന്നു.
ലോകമെങ്ങും പ്രസിദ്ധമായ മുരുക ഗാനം
ലോകമെമ്പാടുമുള്ള തമിഴ് സംസാരിക്കുന്ന പ്രവാസികളിൽ ഈ ഗാനം വളരെ പ്രചാരത്തിലുണ്ട്, സ്തുതിഗീതത്തിൽ നിന്നുള്ള വാക്യങ്ങളും അതിന്റെ സംഗീതവും മറ്റുള്ളവയും ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകൾ പലപ്പോഴും അനുകരിക്കുന്നു. കാക്ക കാക്ക , തടയര താക്ക , തക്ക തക്ക , ഇന്ത്യൻ സോപ്പ് ഓപ്പറ, കാക്ക കാക്ക എന്നീ തമിഴ് സിനിമകളുടെ ശീർഷകങ്ങൾ സ്കന്ദ ഷഷ്‌ടി കവചത്തില്‍ നിന്നെടുത്തതാണ്.
വർഷങ്ങളായി വിവിധ സംഗീതജ്ഞർ സ്കന്ദ ഷഷ്ഠി കവചത്തിന് സംഗീതം നൽകിയിട്ടുണ്ട്. അവയിൽ ഏറ്റവും ശ്രദ്ധേയമായത് സൂലമംഗലം സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന രാജലക്ഷ്മിയും ജയലക്ഷ്മിയും ആലപിച്ചതാണ് . ഇത് ആഭേരി , ശുഭപന്തുവരാളി , കല്യാണി , തോടി , മധ്യമാവതി എന്നീ രാഗങ്ങൾ ഉൾപ്പെടെ രാഗമാലികയിലാണ് (ഒന്നിലധികം രാഗങ്ങളിൽ രചിക്കപ്പെട്ട ഒരു ഗാനം) ആലപിച്ചിരിക്കുന്നത് .
ഗായിക കെ.എസ്. ചിത്ര പാടിയ സ്കന്ദ ഷഷ്ഠി കവചം കേള്‍ക്കാം. 1.3 കോടി പേരും കവിഞ്ഞിരിക്കുകയാണ് ഈ ഗാനത്തിന്റെ ശ്രോതാക്കള്‍ എന്നത് തമിഴരുടെ മുരുകനോടുള്ള അമകഴിഞ്ഞ ഭക്തിയാണ് കാണിക്കുന്നത്. :
പ്രതികരിക്കാൻ ഇവിടെ എഴുതുക: