Kerala

കാക്കനാട് ജില്ലാ ജയിലില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസറെ ആക്രമിച്ച് തടവുകാരന്‍

ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ക്ക് പുറമേ രണ്ട് ജീവനക്കാര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു

Published by

എറണാകുളം: കാക്കനാട് ജില്ലാ ജയിലില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസറെ തടവുകാരന്‍ ആക്രമിച്ചു. വിചാരണ തടവുകാരനായ ചേരാനല്ലൂര്‍ സ്വദേശി നിതിനെതിരെ ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസെടുത്തു.

സഹതടവുകാരനെ മര്‍ദ്ദിച്ചതിനെ കുറിച്ച് ചോദിച്ചതാണ് തടവുകാരനെ പ്രകോപിപ്പിച്ചത്.ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസറെ ഓഫീസില്‍ കയറി ചവിട്ടുകയും കൈപിടിച്ച് തിരിച്ചും പരിക്കേല്‍പ്പിക്കുകയായിരുന്നു.

പരിക്കേറ്റ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ക്ക് പുറമേ രണ്ട് ജീവനക്കാര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു.ഓഫീസിന് മുന്നിലെ ജനാല പ്രതി അടിച്ച് തകര്‍ത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by