കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ഒൻപത് വയസ്സുള്ള ബാലികയെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ സർക്കാർ അധ്യാപകൻ റഫീക്കുൽ ഇസ്ലാമിന് മാൾഡയിലെ ഒരു കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ജൂലൈ 4 ന് വന്ന ഈ വിധിന്യായത്തിൽ കോടതി 50,000 രൂപ പിഴയും വിധിച്ചു. കൂടാതെ ഇരയ്‌ക്ക് 3 ലക്ഷം രൂപ ഉടൻ നഷ്ടപരിഹാരം നൽകണമെന്നും കോടതി പശ്ചിമ ബംഗാൾ സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്. ഈ നഷ്ടപരിഹാരം ഇരകളുടെ നഷ്ടപരിഹാര ഫണ്ടിൽ നിന്ന് നൽകണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
2021 ജൂൺ 4-ന് റഫീകുൽ പെൺകുട്ടിയെ ഒരു മാമ്പഴത്തോട്ടത്തിലേക്ക് പ്രലോഭിപ്പിച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന് സിബിഐ നടത്തിയ അന്വേഷണത്തിൽ നിന്ന് വ്യക്തമായി. ഈ കേസിൽ പെൺകുട്ടിയുടെയും ബന്ധുവിന്റെയും സാക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റക്കാരനായ റഫീകുലിന് കോടതി ശിക്ഷ വിധിച്ചത്. പോക്സോ നിയമത്തിലെ സെക്ഷൻ 6, ഐപിസി സെക്ഷൻ 376എബി എന്നിവ പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്.
കേസിൽ 22 സാക്ഷികളെ വിസ്തരിച്ചു. പെൺകുട്ടിയുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. തുടർന്ന് വാദം കേട്ട ശേഷം ജൂലൈ 2 ന് പ്രതിയെ കുറ്റക്കാരനാണെന്ന് കോടതി വിധിക്കുകയും ജൂലൈ 4 ന് ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.
അതേ സമയം 2021-ൽ ബംഗാളിൽ തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമ സംഭവങ്ങളുടെ പ്രതിഷേധങ്ങൾക്കൊടുവിൽ കൊൽക്കത്ത ഹൈക്കോടതി ഇത്തരം നിരവധി കേസുകളുടെ അന്വേഷണം സിബിഐക്ക് കൈമാറിയിരുന്നു. ഇപ്പോൾ ഈ വിധി വന്നതോടെ ബാക്കിയുള്ള കേസുകളിലും നീതി ലഭിക്കുമെന്ന പ്രതീക്ഷ ഇതോടെ ഉയർന്നുവന്നിട്ടുണ്ട്.
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിനുശേഷം ടിഎംസി അനുയായികൾ വലിയ തോതിൽ ബിജെപി അനുയായികളെ ലക്ഷ്യം വച്ചിരുന്നു. പലരും അക്രമങ്ങളിൽ കൊല്ലപ്പെട്ടു. നൂറുകണക്കിന് ആളുകൾ പലായനം ചെയ്തു. ഈ അവസരം മുതലെടുത്ത് മതമൗലികവാദികൾ സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സംഗം ചെയ്യുന്നത് പോലുള്ള കുറ്റകൃത്യങ്ങളും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: