തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കഴിയുന്ന വിഎസ് മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
ഹൃദയാഘാതം മൂലം ജൂണ്‍ 23നാണ് വിഎഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് മുതല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ.വൃക്കകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലല്ല.
ഇതിനൊപ്പം രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലാക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഏഴംഗ സ്‌പെഷ്യല്‍ സംഘം എസ്‌യുടി ആശുപത്രിയിലെത്തി ചികിത്സ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: