തിരുവനന്തപുരം: നെയ്യാറ്റിന്‍കര മരുതത്തൂര്‍ ശ്രീമഹാലക്ഷ്മി ക്ഷേത്രം ഏര്‍പ്പെടുത്തിയ മഹാലക്ഷ്മി സാഹിത്യ പുരസ്‌കാരം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ആറിന് വൈകിട്ട് അഞ്ചിന് മരുതത്തൂര്‍ മഹാലക്ഷ്മി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ചേരുന്ന ചടങ്ങില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം ഗൗരി പാര്‍വ്വതി ബായി പുരസ്‌കാരം സമ്മാനിക്കും.
ഡോ. വെങ്ങാനൂര്‍ ബാലകൃഷ്ണന്‍, സന്തോഷ് രാജശേഖരന്‍, ബി.എസ്. രാജേഷ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: