തിരുവനന്തപുരം: ഇടതുസര്‍ക്കാര്‍ കൊട്ടി്‌ഘോഷിച്ച നമ്പര്‍ വണ്‍ ആരോഗ്യ കേരളം വീണ് വെന്റിലേറ്ററിലാകുമ്പോള്‍ കോടിക്കണക്കിനു രൂപ വകമാറ്റിയതിന്റെ കണക്കുകള്‍ പുറത്തു വരുന്നു. ആരോഗ്യ മേഖലയ്‌ക്ക് 2022-23ല്‍ കേന്ദ്ര സര്‍ക്കാര്‍ നല്കിയ തുകയില്‍ 37 ശതമാനം മാത്രമാണ് ഉപയോഗിച്ചത്. ഈ സാമ്പത്തിക വര്‍ഷം എന്‍എച്ച്എം പദ്ധതി പ്രകാരം 1351.79 കോടി രൂപ കേന്ദ്രം നല്കി. എന്നിട്ടും ‘പണമില്ല’ എന്നാണ് വിലാപം.
ഗ്രാമീണ ആരോഗ്യമേഖലയ്‌ക്കായി മാത്രം 1198.54 കോടി കേന്ദ്രം നല്കി. അര്‍ബന്‍ മേഖലയ്‌ക്കായി 1770 കോടിയും. പിഎംഎസ്എസ്‌വൈ പദ്ധതി പ്രകാരം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 120 കോടിയുടെ പദ്ധതി അനുവദിച്ചു. ഇതില്‍ 90 കോടിയും കേന്ദ്ര വിഹിതമാണ്. കോഴിക്കോട് കാന്‍സര്‍ സെന്ററിനായി 26.7 കോടി രൂപയാണ് കേന്ദ്രം നല്കിയത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ മെഡിക്കല്‍ പിജി കോഴ്‌സുകളിലെ സീറ്റുകള്‍ കേന്ദ്രം വര്‍ദ്ധിപ്പിച്ചു നല്കുകയും ആദ്യഘട്ടത്തിനാവശ്യമായ 27 കോടിയില്‍ 18 കോടിയും സംസ്ഥാനത്തിന് കൈമാറുകയും ചെയ്തു.
തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ നവീകരണത്തിനായി 120 കോടിയുടെ പദ്ധതിയില്‍ കേന്ദ്രം 100 കോടി നല്കി. കോഴിക്കോട് മെഡിക്കല്‍ കോളജിന് ഇതേ പദ്ധതിയില്‍ 195 കോടിയില്‍ 120 കോടി രൂപ കേന്ദ്ര വിഹിതം കൈമാറി.
ആലപ്പുഴ മെഡിക്കല്‍ കോളജ് ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ 173 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിക്കുകയും 120 കോടി കൈമാറുകയും ചെയ്തു. തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്കായി 230 കോടിയുടെ പദ്ധതിയും കേന്ദ്രം അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: