അന്നപൂര്‍ണ്ണ ദേവി
കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി
ശാക്തീകരണം ആരംഭിക്കുന്നത് പ്രാപ്യതയിലൂടെയാണ്- അവകാശങ്ങളിലേക്കും സേവനങ്ങളിലേക്കും സംരക്ഷണത്തിലേക്കും അവസരത്തിലേക്കുമുള്ള പ്രാപ്യത. കഴിഞ്ഞ ദശകത്തില്‍, കൂടുതല്‍ ഉള്‍ക്കൊള്ളുന്നതും ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ടതുമായ ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള മോദി സര്‍ക്കാരിന്റെ പ്രതിബദ്ധതയിലൂടെ ഈ പ്രാപ്യത പുനര്‍നിര്‍വചിക്കുകയും ജനാധിപത്യവത്കരിക്കുകയും ചെയ്തിട്ടുണ്ട്. വനിതാ-ശിശു വികസന മന്ത്രാലയം ഈ പരിവര്‍ത്തനത്തില്‍ മുന്‍പന്തിയിലാണ്. പ്രധാനമന്ത്രി മോദിയുടെ വികസിത ഭാരതം @2047 എന്ന ദര്‍ശനത്താല്‍ നയിക്കപ്പെടുന്ന മന്ത്രാലയം, സാങ്കേതികവിദ്യയെ അതിന്റെ പരിപാടികളില്‍ വ്യവസ്ഥാപിതമായി സംയോജിപ്പിച്ചിരിക്കുന്നു.
നാം പലപ്പോഴും പറയാറുണ്ട്: ‘ശാക്തീകരിക്കപ്പെട്ട സ്ത്രീകള്‍, ശാക്തീകരിക്കപ്പെട്ട ഇന്ത്യ.’ ശാക്തീകരണം പ്രാപ്യതയിലൂടെ ആരംഭിക്കണം-അവകാശങ്ങളിലേക്കും സേവനങ്ങളിലേക്കും സംരക്ഷണത്തിലേക്കും അവസരങ്ങളിലേക്കുമുള്ള പ്രവേശനമാകണം. ഇന്ന്, ആ പ്രാപ്യത കൂടുതല്‍ ഡിജിറ്റല്‍ ആയിക്കൊണ്ടിരിക്കുകയാണ്.
പരിചരണം, സംരക്ഷണം, ശാക്തീകരണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, പോഷകാഹാരം, വിദ്യാഭ്യാസം, നിയമപരമായ സംരക്ഷണങ്ങള്‍, അവശ്യ അവകാശങ്ങള്‍ എന്നിവയിലേക്കുള്ള പ്രവേശനം മന്ത്രാലയം ശക്തിപ്പെടുത്തിയിട്ടുണ്ട് – സ്ത്രീകളും കുട്ടികളും ആരോഗ്യകരവും കൂടുതല്‍ സുരക്ഷിതവുമായ ജീവിതം നയിക്കുക മാത്രമല്ല, അമൃത് കാലത്തെ ആത്മവിശ്വാസമുള്ള നേതാക്കളായും മാറ്റങ്ങളെ നയിക്കുന്നവരായും അവര്‍ ഉയര്‍ന്നുവരുന്നുവെന്ന് ഉറപ്പാക്കുന്നു.
ഈ പരിവര്‍ത്തനത്തിന്റെ അടിസ്ഥാനമാണ് സക്ഷം അങ്കണവാടി സംരംഭം. ഭാരതത്തിലുടനീളമുള്ള 2 ലക്ഷത്തിലധികം അങ്കണവാടി കേന്ദ്രങ്ങളെ നവീകരിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഇത് വരും തലമുറയിലെ ആദ്യകാല ശൈശവ പരിചരണത്തെയും വികസനത്തെയും പ്രതിനിധീകരിക്കുന്നു. സ്മാര്‍ട്ട് സൗകര്യങ്ങള്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍, നൂതന പഠന ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ച് ഈ കേന്ദ്രങ്ങള്‍ നവീകരിക്കുന്നു – പോഷകാഹാരം, ആരോഗ്യ സംരക്ഷണം, പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസ സേവനങ്ങള്‍ എന്നിവയുടെ കൂടുതല്‍ ഫലപ്രദമായ വിതരണം പ്രാപ്തമാക്കുന്നു.
രാജ്യത്തുടനീളമുള്ള 14 ലക്ഷം അങ്കണവാടി കേന്ദ്രങ്ങള്‍ നല്‍കുന്ന സേവനങ്ങളെ പോഷന്‍ ട്രാക്കറുമായി സംയോജിപ്പിക്കുന്നത് തത്സമയ വിവര സന്നിവേശം, പ്രകടന നിരീക്ഷണം, തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള നയ ഇടപെടലുകള്‍ എന്നിവ സാധ്യമാക്കി. സ്മാര്‍ട്ട്ഫോണുകളും സമഗ്രമായ പരിശീലനവും ഉപയോഗിച്ച് അങ്കണവാടി ജീവനക്കാരെ സജ്ജമാക്കുന്നതിലൂടെ ഗുണനിലവാരമുള്ള സേവന വിതരണം ഉറപ്പാക്കുന്നു. 2014 ന് മുമ്പ് നിലവിലുണ്ടായിരുന്ന മാനുവല്‍ റെക്കോര്‍ഡ് സൂക്ഷിക്കല്‍, ഡാറ്റ ബ്ലൈന്‍ഡ് സ്പോട്ടുകളില്‍ നിന്നുള്ള നിര്‍ണായക മാറ്റമാണിത്.
ഒരു ദശകം മുമ്പ്, ഐസിഡിഎസ് സംവിധാനം അപൂര്‍ണമായ വിവരങ്ങള്‍, വൈകിയ പ്രതികരണങ്ങള്‍, തത്സമയ ട്രാക്കിങ്ങിന്റെ അഭാവം എന്നിവയാല്‍ ബുദ്ധിമുട്ടിലായിരുന്നു. പോഷകാഹാര സേവന വിതരണത്തില്‍ കൃത്യത, കാര്യക്ഷമത, ഉത്തരവാദിത്തം എന്നിവ ഉറപ്പാക്കിക്കൊണ്ട് പോഷന്‍ ട്രാക്കര്‍ ഈ രംഗത്തെ മാറ്റിമറിച്ചു.
10.14 കോടിയിലധികം ഗുണഭോക്താക്കള്‍-ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, ആറ് വയസിന് താഴെയുള്ള കുട്ടികള്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍ എന്നിവരുള്‍പ്പെടെ ഈ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വളര്‍ച്ചാ നിരീക്ഷണത്തിലും അനുബന്ധ പോഷകാഹാര വിതരണത്തിലും തത്സമയ അപ്ഡേറ്റുകള്‍ പ്രാപ്തമാക്കുന്നതിലൂടെ ഇത് സമയബന്ധിതമായ ഇടപെടലുകളും തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണവും ഉറപ്പാക്കുന്നു. അടിസ്ഥാനപരമായി, പോഷന്‍ ട്രാക്കര്‍ സ്വസ്ഥ് ഭാരത്, സുപോഷിത് ഭാരത് എന്ന ദേശീയ ദര്‍ശനത്തെ നയിക്കുന്നു – നഗര-ഗ്രാമ വിഭജനം പാലിച്ചുകൊണ്ട് ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ട കമ്മ്യൂണിറ്റി ഹബ്ബുകളായി അങ്കണവാടി കേന്ദ്രങ്ങളെ പുനര്‍വിചിന്തനം
ചെയ്യുന്നു.
പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ അവാര്‍ഡ് (2025) ന് അര്‍ഹമായ ഈ പ്ലാറ്റ്ഫോം, വികസിത ഭാരതത്തിന്റെ അമൃത് കാലത്ത് സമഗ്ര പരിചരണം വളര്‍ത്തിയെടുക്കുന്ന, അങ്കണവാടി ജീവനക്കാര്‍ക്ക് ബാല്യകാല വിദ്യാഭ്യാസത്തിനുള്ള ഡിജിറ്റല്‍ പരിശീലന മൊഡ്യൂളുകള്‍ നല്‍കുന്ന ‘പോഷന്‍ ഭി പഠായി ഭി’യെയും പിന്തുണയ്‌ക്കുന്നു.
അനുബന്ധ പോഷക പരിപാടിയുടെ (സപ്ലിമെന്ററി ന്യൂട്രീഷന്‍ പ്രോഗ്രാം) സുതാര്യത കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ചോര്‍ച്ചകള്‍ കുറയ്‌ക്കുന്നതിനുമായി, ഒരു വ്യക്തിഗത തിരിച്ചറിയല്‍ സംവിധാനം അവതരിപ്പിച്ചു. ഇത് യോഗ്യരായ ഗുണഭോക്താക്കള്‍ക്ക് മാത്രമേ പോഷകാഹാര പിന്തുണ ലഭിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കുന്നു, വിതരണ സംവിധാനത്തെ സുരക്ഷിതവും കൃത്യവും മാന്യവുമായ ഒന്നാക്കി മാറ്റുന്നു.
പോഷകാഹാരത്തിനപ്പുറം, സാങ്കേതികവിദ്യ നയിക്കുന്ന പ്ലാറ്റ്ഫോമുകളിലൂടെ മന്ത്രാലയം സ്ത്രീകള്‍ക്ക് സുരക്ഷയും പിന്തുണയും ഉറപ്പാക്കുന്നു. ടഒലആീഃ പോര്‍ട്ടല്‍ എല്ലാ സ്ത്രീകള്‍ക്കും, അവരുടെ തൊഴില്‍ നില പരിഗണിക്കാതെ, സംഘടിതമോ അസംഘടിതമോ, സ്വകാര്യ മേഖലയിലോ പൊതുമേഖലയിലോ ജോലി ചെയ്യുന്നവരാണോ എന്നത് പരിഗണിക്കാതെ, പോഷ് നിയമ പ്രകാരം പരാതികള്‍ സമര്‍പ്പിക്കാന്‍ ഏകജാലക സംവിധാനം നല്‍കുന്നു – ഇതില്‍ ഓണ്‍ലൈന്‍ പരിഹാരവും ട്രാക്കിങ്ങും പ്രാപ്തമാക്കുന്നു. അതേസമയം, മിഷന്‍ ശക്തി ഡാഷ്ബോര്‍ഡും മൊബൈല്‍ ആപ്പും ദുരിതത്തിലായ സ്ത്രീകള്‍ക്ക് സംയോജിത സഹായം നല്‍കുന്നു. ഇപ്പോള്‍ മിക്കവാറും എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്ന അടുത്തുള്ള വണ്‍ സ്റ്റോപ്പ് സെന്ററുമായി അവരെ ബന്ധിപ്പിക്കുന്നു.
ഒരു ദശാബ്ദം മുമ്പ്, പ്രസവാനുകൂല്യങ്ങള്‍ നിരീക്ഷിക്കാന്‍ ബുദ്ധിമുട്ടായിരുന്നു, ഇതില്‍ കാലതാമസവും നേരിട്ടു. മോദി സര്‍ക്കാര്‍ പ്രധാന്‍മന്ത്രി മാതൃ വന്ദന യോജന നടപ്പിലാക്കി- മാതൃക്ഷേമത്തിലെ ഒരു വലിയ മാറ്റമാണിത്. 2022 ലെ പി
എംഎംവിവൈ നിയമങ്ങള്‍ പ്രകാരം, ഗര്‍ഭിണികള്‍ക്ക് അവരുടെ ആദ്യ കുഞ്ഞിന് 5,000 രൂപ ലഭിക്കും. മിഷന്‍ ശക്തി പ്രകാരം, രണ്ടാമത്തെ കുട്ടി പെണ്‍കുട്ടിയാണെങ്കില്‍ ആനുകൂല്യം 6,000 രൂപ വരെ വര്‍ദ്ധിക്കുന്നു എന്നത് പെണ്‍മക്കളുടെ സ്വീകാര്യതയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. പദ്ധതി ആരംഭിച്ചതു മുതല്‍ 1,9000 കോടിയിലധികം രൂപ 4 കോടിയിലധികം വനിതാ ഗുണഭോക്താക്കള്‍ക്കായി നല്‍കി.
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍ത്ത് മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത് ജനനസമയത്തെ ലിംഗാനുപാതം 918 (2014-15) ല്‍ നിന്ന് 930 (2023-24) ആയി വര്‍ദ്ധിച്ചു എന്നാണ്, ആകെ 12 പോയിന്റുകളുടെ പോസിറ്റീവ് മാറ്റം. മാതൃമരണ നിരക്ക് 1000 ജനനങ്ങള്‍ക്ക് 130 എന്നതില്‍ നിന്ന് (2018-20) 1000 ജനനങ്ങള്‍ക്ക് 97 ആയി കുറഞ്ഞു.
ഓരോ കുട്ടിയും പരിപോഷണപരവും സുരക്ഷിതവുമായ ഒരു അന്തരീക്ഷം അര്‍ഹിക്കുന്നു. സമീപ വര്‍ഷങ്ങളില്‍, കുട്ടികളുടെ സംരക്ഷണത്തിലും ക്ഷേമത്തിലും ഡിജിറ്റല്‍ പരിവര്‍ത്തനം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ടിന് കീഴില്‍, മന്ത്രാലയം ചൈല്‍ഡ് അഡോപ്ഷന്‍ റിസോഴ്സ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് സിസ്റ്റം വഴി ദത്തെടുക്കല്‍ രംഗത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഈ ഡിജിറ്റല്‍ ഇന്റര്‍ഫേസ് കൂടുതല്‍ സുതാര്യവും പ്രാപ്യവും കാര്യക്ഷമവുമായ ദത്തെടുക്കല്‍ പ്രക്രിയ ഉറപ്പാക്കുന്നു.
ഇതാണ് നവ ഭാരതം – ഇവിടെ ഭരണം സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടുന്നു, നയം ഉദ്ദേശ്യങ്ങള്‍ നിറവേറ്റുന്നു. അമൃത കാലത്ത് നാം മുന്നോട്ട് പോകുമ്പോള്‍, ഓരോ സ്ത്രീയും ഓരോ കുട്ടിയും രാഷ്‌ട്ര നിര്‍മാണത്തില്‍ പങ്കാളികളാകുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് മന്ത്രാലയം മുന്നില്‍ നിന്ന് നയിക്കും. സാങ്കേതികവിദ്യ, സുതാര്യത, ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനം എന്നിവയിലൂടെ, ശാക്തീകരണം ഒരു മുദ്രാവാക്യമല്ല – മറിച്ച് ഓരോ ഭാരതീയനും ജീവിക്കുന്ന യാഥാര്‍ത്ഥ്യമാകുന്ന ഒരു ഭാവിയാണ് നമ്മള്‍ കെട്ടിപ്പടുക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: