Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലോകത്തിന്റെ ഫാക്ടറിയാകാനുള്ള ഇന്ത്യയുടെ കുതിപ്പിനെ തകര്‍ക്കാന്‍ ചൈന;ഇന്ത്യയിലെ ആപ്പിള്‍ ഫാക്ടറിയിലെ 300 ചൈനാഎഞ്ചിനീയര്‍മാരെ പിന്‍വലിച്ചു

ലോകത്തിന്റെ ഫാക്ടറിയായി ഇന്ത്യയെ മാറ്റുക എന്ന മോദി സര്‍ക്കാരിന്റെ സ്വപ്നം ശക്തമായി മുന്നേറുന്നതില്‍ ഏറ്റവും അസൂയയുള്ളത് ചൈനയ്‌ക്കാണ്. ഏറ്റവുമൊടുവില്‍ ഇന്ത്യ വിജയകരമായി നടപ്പാക്കിയ ആപ്പിള്‍ ഐ ഫോണ്‍ നിര്‍മ്മാണത്തെ അട്ടിമറിക്കാന്‍ ചില നീക്കങ്ങള്‍ നടത്തിയിരിക്കുകയാണ് ചൈന. ഇന്ത്യയില്‍ ആപ്പിള്‍ ഐ ഫോണ്‍ നിര്‍മ്മിക്കുന്ന ഫോക്സ് കോണ്‍ എന്ന കമ്പനിയില്‍ സുപ്രധാന ചുമതലകള്‍ വഹിച്ചിരുന്ന 300 ചൈനക്കാരായ എഞ്ചിനീയര്‍മാരെ ഇന്ത്യയിലെ ഫാക്ടറിയില്‍ നന്നും പിന്‍വലിച്ചിരിക്കുകയാണ്.

Janmabhumi Online by Janmabhumi Online
Jul 4, 2025, 12:29 am IST
in India, Business
ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്)

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ലോകത്തിന്റെ ഫാക്ടറിയായി ഇന്ത്യയെ മാറ്റുക എന്ന മോദി സര്‍ക്കാരിന്റെ സ്വപ്നം ശക്തമായി മുന്നേറുന്നതില്‍ ഏറ്റവും അസൂയയുള്ളത് ചൈനയ്‌ക്കാണ്. ഏറ്റവുമൊടുവില്‍ ഇന്ത്യ വിജയകരമായി നടപ്പാക്കിയ ആപ്പിള്‍ ഐ ഫോണ്‍ നിര്‍മ്മാണത്തെ അട്ടിമറിക്കാന്‍ ചില നീക്കങ്ങള്‍ നടത്തിയിരിക്കുകയാണ് ചൈന. ഇന്ത്യയില്‍ ആപ്പിള്‍ ഐ ഫോണ്‍ നിര്‍മ്മിക്കുന്ന ഫോക്സ് കോണ്‍ എന്ന കമ്പനിയില്‍ സുപ്രധാന ചുമതലകള്‍ വഹിച്ചിരുന്ന 300 ചൈനക്കാരായ എഞ്ചിനീയര്‍മാരെ ഇന്ത്യയിലെ ഫാക്ടറിയില്‍ നന്നും പിന്‍വലിച്ചിരിക്കുകയാണ്.

ഇന്ത്യയില്‍ ആപ്പിളിന്റെ ഐ ഫോണ്‍ 17 നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ സജീവമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ചൈനക്കാരായ എഞ്ചിനീയര്‍മാരെ പൊടുന്നനെ ഫോക്സ്കോണ്‍ ഇന്ത്യയില്‍ നിന്നും പിന്‍വലിച്ചത്. ഇത് ഇന്ത്യയിലെ ഫോക്സ് കോണ്‍ കമ്പനിയിലെ ആപ്പിള്‍ ഐ ഫോണ്‍ ഉല്‍പാദനത്തിന് തിരിച്ചടിയാകും. പ്രൊഡക്ഷന്‍ ലൈനിലെ സംവിധാനങ്ങളിലും സാങ്കേതികപ്രശ്നങ്ങള്‍ പരിഹരിക്കുന്ന സെക്ഷനുകളിലും പ്രവര്‍ത്തിക്കുന്നവരാണ് ഈ എഞ്ചിനീയര്‍മാര്‍. അതിനാല്‍ ആപ്പിള്‍ ഐ ഫോണ്‍ ഫാക്ടറിയില്‍ ഇവരുടെ അസാന്നിധ്യം പെട്ടെന്ന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് 300 എഞ്ചിനീയര്‍മാരും ഇന്ത്യ വിട്ട് സ്വരാജ്യത്തേക്ക് മടങ്ങിപ്പോയത്. ഇപ്പോള്‍ ഇവരുടെ അഭാവത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ നേരിടാന്‍ തായ് വാനില്‍ നിന്നുള്ള ജീവനക്കാര്‍ മാത്രമേയുള്ളൂ. ഈയിടെ ഇന്ത്യയിലേക്ക് സാങ്കേതികവിദ്യകളോ വിദഗ്ധ തൊഴിലാളികളെയോ അയയ്‌ക്കരുതെന്ന ശക്തമായ രാഷ്‌ട്രീയ പ്രചാരണം ചൈനയില്‍ ശക്തമാണെന്ന് ബിസിനസ് വാര്‍ത്താ ഏജന്‍സിയായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബഹുരാഷ്‌ട്രകമ്പനികള്‍ അവരുടെ ഉല്‍പാദനം ചൈനയില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സര്‍ക്കാരും ഇക്കാര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഉയര്‍ന്ന വൈദഗ്ധ്യം ആവശ്യമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ നിന്നും ഇന്ത്യയെ തടയാന്‍ സവിശേഷ ഉപകരണങ്ങളോ സാങ്കേതിക വിദഗ്ധരേയോ അയയ്‌ക്കാതിരിക്കുക എന്നതാണ് ചൈനയുടെ കര്‍ശനമായ നയം. ഇന്ത്യയും വിയറ്റ്നാമും വമ്പന്‍ ടെക്നോളജി കമ്പനികളെ കൂട്ടുപിടിച്ച് ആഗോളവിതരണ ശൃംഖലയെ വൈവിധ്യവല്‍ക്കരിച്ച് ചൈനയ്‌ക്ക് ബദലായി മാറാന്‍ ശ്രമം നടത്തിവരുന്നുണ്ട്. ഇത് തകര്‍ക്കാനും ചൈന പ്രത്യേകം പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് പറയുന്നു.

ചൈനയുടെ അസംബ്ലി ലൈനില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വൈദഗ്ധ്യം ചെലവ് കുറയ്‌ക്കാന്‍ മാത്രമല്ല, ആപ്പിള്‍ ഐ ഫോണിന്റെ സാങ്കേതിക നിലവാരം വര്‍ധിപ്പിക്കുന്നതിനും അത്യന്താപേക്ഷിതമാണെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് ഈയിടെ പ്രസ്താവിച്ചിരുന്നു. ഇവിടെയാണ് ചൈനയിലെ എഞ്ചിനീയര്‍മാരുടെ അഭാവം ഇന്ത്യയുടെ ആപ്പിള്‍ ഐ ഫോണ്‍ ഫാക്ടറിയില്‍ ഉണ്ടാകാന്‍ പോകുന്നതെന്ന് പറയപ്പെടുന്നു.

പക്ഷെ ചൈനയുടെ ഈ കളികളെ തോല്‍പിക്കാന്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഇന്ത്യയിലെ ടാറ്റ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ആലോചിച്ചുവരുന്നു. ഇന്ത്യയില്‍ തന്നെ വിദഗ്ധരായ തൊഴിലാളികളെ വാര്‍ത്തെടുക്കാനുള്ള ശ്രമങ്ങള്‍ ശക്തമായി നടന്നുവരുന്നുണ്ട്. അധികം വൈകാതെ ഇന്ത്യ ഈ ഒരു പോരായ്മയും നികത്തും. അതോടെ ആപ്പിള്‍ ഐ ഫോണ്‍ നിര്‍മ്മാണ രംഗത്തെ ചൈനയുടെ മേല്‍ക്കൈ അവസാനിക്കും.

തായ് വാന്‍ കമ്പനിയാണെങ്കിലും ഫോക്സ് കോണിന്റെ മേല്‍ ചൈനയുടെ സ്വാധീനം അപാരം
തായ് വാന്‍ ആസ്ഥാനമായ കമ്പനിയാണ് ഫോക്സ് കോണ്‍. ആപ്പിള്‍ ഐ ഫോണ്‍ ഏറ്റവും കൂടുതല്‍ നിര്‍മ്മിക്കുന്ന കമ്പനിയാണിത്. പ്രധാനമന്ത്രി മോദി പ്രത്യേക സൗഹൃദത്തിലൂടെയാണ് ഈ കമ്പനിയുമായി അടുപ്പം സൃഷ്ടിച്ചത്. പക്ഷെ ഫോക്സ് കോണിന് ചൈനയോട് വലിയ വിധേയത്വമുണ്ട്. കാരണം ഫോക്സ് കോണിന്റെ കൂറ്റന്‍ സെമികണ്ടക്ടര്‍, ആപ്പിള്‍ ഐ ഫോണ്‍ നിര്‍മ്മാണ ഫാക്ടറികള്‍ ഏറ്റവുമധികം ചൈനയിലാണ് നിലനില്‍ക്കുന്നത്. അതിനാലാണ് ചൈനയുടെ തീരുമാനങ്ങള്‍ ഫോക്സ് കോണിന് മേല്‍ അടിച്ചേല്‍പിക്കാന്‍ അവര്‍ക്ക് കഴിയുന്നത്. ഉല്‍പാദനം, വിതരണശൃംഖല, തൊഴിലാളികള്‍ എന്നീ രംഗത്ത് ചൈനയുടെ സഹായമില്ലാതെ ഫോക്സ് കോണിന് നിലനില്‍പില്ല. ആത്യന്തികമായി, രാഷ്‌ട്രീയത്തേക്കാളേറെ ബിസിനസില്‍ ലാഭമാണല്ലോ പ്രധാനം.

Tags: IphoneApple I PhoneTim CookManufacturingWorld factorychinaTechnologyTaiwanFoxconn
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അടുത്ത പിൻഗാമിയെ പ്രഖ്യാപിക്കാൻ അവകാശം ദലൈലാമയ്‌ക്ക് മാത്രം : ചൈനയുടെ അവകാശവാദത്തെ തള്ളി ഇന്ത്യ

Vicharam

ഡിജിറ്റല്‍ ഇന്ത്യയും അന്ത്യോദയ മുന്നേറ്റവും

India

ചൈന ചതിച്ചാശാനേ ; ഇന്ത്യയോട് മത്സരിക്കാൻ ഹൈപ്പർസോണിക് മിസൈലുകൾ നൽകണമെന്ന് പാകിസ്ഥാൻ : ഞങ്ങളുടെ മിസൈലുകൾ നൽകാൻ പറ്റില്ലെന്ന് ചൈന

World

ഇന്ത്യയുമായി ഒരു വലിയ കരാർ ചെയ്യാൻ പോകുന്നു , ചൈനയുമായി ഒരെണ്ണത്തിൽ ഒപ്പുവച്ചു ; ഡൊണാൾഡ് ട്രംപ്

India

ഇന്ത്യയെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ ചൈന പാകിസ്ഥാനുമായി പങ്കുവെക്കുന്നുണ്ടെന്ന് ഖ്വാജ ആസിഫ്

പുതിയ വാര്‍ത്തകള്‍

നിപ: കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം, സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന് പോലീസിന്റെ കൂടി സഹായം തേടും

ബംഗ്ലാദേശിൽ ഹിന്ദു ബാലനെ കുത്തിക്കൊന്നു; ജോണി ദാസിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ് ധാക്ക ക്ഷേത്രം തകർക്കുന്നതിനെക്കുറിച്ച്

‘പ്രേം നസീര്‍ മരിച്ചത് മനസ് വിഷമിച്ച്, ദിവസവും മേക്കപ്പിട്ടിറങ്ങും, ബഹദൂറിന്റേയും അടൂര്‍ ഭാസിയുടേയും വീട്ടില്‍ പോയിരുന്ന് കരയും!

അവഗണനയും കയ്യേറ്റവും എവിഎം കനാല്‍ നാശത്തിന്റെ വക്കില്‍

കോട്ടയം മെഡിക്കല്‍ കോളജില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്; തകർന്ന കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലായിരുന്നുവെന്ന് ആർപ്പൂക്കര പഞ്ചായത്ത്

വര്‍ഷങ്ങളുടെ കാത്തിരിപ്പ്; വിഴിഞ്ഞത്ത് പുതിയ പാലം വരുന്നു

ആള്‍സെയിന്റ്‌സ് - ചാക്ക റോഡ്‌

വിമാനത്താവള വികസനത്തിന് ചാക്ക, ആള്‍സെയിന്റ്‌സ് റോഡ് ഏറ്റെടുക്കുന്നു

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)

വീണ്ടും മാഗ്നസ് കാള്‍സനെ തോല്‍പിച്ച് ഗുകേഷ്; ഗുകേഷ് ദുര്‍ബലനായ കളിക്കാരനാണെന്ന മാഗ്നസ് കാള്‍സന്റെ വിമര്‍ശനത്തിന് ചുട്ട മറുപടി

വിംബിള്‍ഡണ്‍:ഈസിയായി ദ്യോക്കോവിച്ച്

ഡീഗോ ജോട്ട, ആന്ദ്രെ സില്‍വ

കാറപകടത്തില്‍ ഡീഗോ ജോട്ടയ്‌ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies