ഇസ്ലാമാബാദ് : ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞ് രണ്ട് മാസത്തിനു ശേഷം പാക് വ്യോമതാവളത്തിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി . മെയ് മാസത്തിൽ ഇന്ത്യ പാകിസ്ഥാൻ വ്യോമതാവളത്തിന് നേരെ 11 മിസൈലുകൾ പ്രയോഗിച്ചുവെന്നും ആ സമയത്ത് വിമാനങ്ങൾ അവിടെ നിലയുറപ്പിച്ചിരുന്നുവെന്നും പാക് വ്യോമസേനാ ഉദ്യോഗസ്ഥരും അവിടെ ഉണ്ടായിരുന്നുവെന്നും നഖ്‌വി പറയുന്നു.മുഹറത്തിൽ ഇസ്ലാമിക മതനേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മൊഹ്‌സിൻ നഖ്‌വി ഈ വെളിപ്പെടുത്തൽ നടത്തിയത്
‘ഇന്ത്യയുമായി യുദ്ധം ഉണ്ടായപ്പോൾ, അള്ളാഹു ഞങ്ങളെ സഹായിച്ചു, ആ സമയത്ത് കരസേനാ മേധാവി പൂർണ്ണമായും ഉറച്ചുനിന്നതിൽ ഒരു ദോഷവുമില്ല, അദ്ദേഹത്തിന് ഒരു പ്രശ്‌നവുമില്ലായിരുന്നു. അവർ ഞങ്ങളെ ആക്രമിച്ചാൽ അതിന്റെ നാലിരട്ടി അവർ അനുഭവിക്കേണ്ടിവരുമെന്ന് വളരെ വ്യക്തമായിരുന്നു. ഇന്ത്യൻ പൗരന്മാരെ ഉപദ്രവിക്കാനോ പിരിമുറുക്കം വർദ്ധിപ്പിക്കാനോ പാകിസ്ഥാന് താല്പര്യം ഉണ്ടായിരുന്നില്ല. ‘ – മൊഹ്‌സിൻ നഖ്‌വി പറഞ്ഞു.
മൊഹ്‌സിൻ നഖ്‌വിക്കൊപ്പം ആഭ്യന്തര സഹമന്ത്രി തലാൽ ചൗധരി, റുഅത്ത്-ഇ-ഹിലാൽ കമ്മിറ്റി ചെയർമാൻ മൗലാന അബ്ദുൾ കബീർ ആസാദ് എന്നിവരും ഇസ്ലാമിക പണ്ഡിതരുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: