കൊല്ലം: ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്ന് മന്ത്രിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകവെയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടന്‍ തന്നെ മന്ത്രിക്ക് ഡ്രിപ്പ് നല്‍കി.മന്ത്രിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.മന്ത്രിയെ ഇന്ന് രാത്രി തന്നെ ഡിസ്ചാര്‍ജ് ചെയ്‌തേക്കും.
കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവത്തില്‍ മന്ത്രിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമായി തുടരുകയാണ്.തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ അപര്യാപ്തത ഏതാനും ദിവസം മുമ്പ് അവിടത്തെ ഡോക്ടര്‍ തന്നെ പുറത്തു പറഞ്ഞത് സര്‍ക്കാരിനെയും മന്ത്രിയെയും പ്രതിക്കൂട്ടിലാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: