ലക്നൗ : ലൗ ജിഹാദിൽപ്പെട്ട് മുസ്ലീം മതം സ്വീകരിച്ച 12 പേർ തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് . ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിലെ ഗോമതിനഗർ പ്രദേശത്തെ വിശാൽ ഖണ്ട് -1 ൽ ആണ് സംഭവം. ശിവ് ഭോല മന്ദിറിൽ വച്ചായിരുന്നു ശുദ്ധീകരണ ചടങ്ങുകൾ.
12 മുസ്ലീങ്ങളും ഈ ക്ഷേത്രത്തിൽ വച്ച് പൂജകളിൽ പങ്കെടുത്ത് സനാതന ധർമ്മത്തിലേക്ക് മടങ്ങി. ഇതിനായി ഇവർ ഹിന്ദു സംഘടനകളുമായി ബന്ധപ്പെട്ടിരുന്നു. സംഘടനാപ്രവർത്തകരുടെ സഹായത്തോടെയാണ് ചടങ്ങുകൾ സംഘടിപ്പിച്ചത് . അവരുടെ ഇസ്ലാമിക പേരുകൾ ഉപേക്ഷിച്ച് ഹിന്ദു പേരുകൾ സ്വീകരിക്കുകയും ചെയ്തു.
ഹവനത്തിനും പൂജയ്‌ക്കും ശേഷം, എല്ലാവരെയും കാവി വസ്ത്രം ധരിപ്പിക്കുകയും നെറ്റിയിൽ കുങ്കുമം ചാർത്തുകയും ചെയ്തു. മറ്റ് ചില സ്ഥലങ്ങളിലും ലൗ ജിഹാദിൽപ്പെട്ടവർക്കായി ഉടൻ തന്നെ ഘർ വാപസി സംഘടിപ്പിക്കുമെന്ന് ഹിന്ദു സംഘടനകൾ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: