മുംബൈ ഇന്ത്യക്കാര്‍ മാത്രമല്ല, ലോകത്ത് ഫാഷനെ സ്നേഹിക്കുന്ന എല്ലാവരും നെഞ്ചേറ്റുന്ന ഒരു ഫാഷന്‍ ബ്രാന്‍ഡാണ് പ്രാദ. പക്ഷെ പ്രാദ പുതുതായി ഇറക്കിയ 1.02 ലക്ഷം രൂപ(1200 dollar) വിലവരുന്ന തുകല്‍ ചെരിപ്പ് അപ്പാടെ ഇന്ത്യയുടെ കോലാപുരി ചപ്പലിന്റെ ഈച്ചക്കോപ്പി. സോഷ്യല്‍ മീഡിയയില്‍ പ്രാദയ്‌ക്കെതിരെ വലിയ വിമര്‍ശനം ഇതിന്റെ പേരില്‍ ഉയരുകയാണ്.
ആഗോള ആഡംബര ഫാഷന്‍ ബ്രാന്‍ഡിന് ഇതിന്റെ വല്ല കാര്യമുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. മഹാരാഷ്‌ട്രയിലെ ഒരു നഗരമാണ് കോല്‍ഹാപൂര്‍. ഇവിടെ നിന്നും 12ാം നൂറ്റാണ്ടുമുതല്‍ നിര്‍മ്മിച്ചുപോന്നിരുന്ന ചെരിപ്പാണ് പ്രസിദ്ധമായ കോലാപൂരി ചപ്പല്‍. മെടഞ്ഞ തുകല്‍ ആണ് ഉപയോഗിക്കുക. ഈ തുകലില്‍ നിറം കയറ്റുന്നത് വെജിറ്റബിള്‍ ഡൈ ഉപയോഗിച്ചാണ്.500 മുതല്‍ 700 രൂപ വരെ മാത്രമാണ് സാധാരണ കോലാപുരി ചപ്പലിനുള്ളത്.

2011ല്‍ ഇതിന് ജിഐ ടാഗും ലഭിച്ചു. മഹാരാഷ്‌ട്രയിലെ കോലാപൂര്‍, സംഗ്ലി, സടാറ, സോളാപൂര്‍ ജില്ലകളില്‍ കോലാപൂരി ചപ്പല്‍ ഉണ്ടാക്കുന്നു. കര്‍ണ്ണാടകയിലെ ബെല്‍ഗാവി, ബിജാപൂര്‍, ധാര്‍വാഡ്, ബാഗല്‍കോട്ട് എന്നീ ജില്ലകളിലും കോലാപൂരി ചപ്പല്‍ നിര്‍മ്മിക്കപ്പെടുന്നു. ഈ പ്രദേശത്തുള്ളവര്‍ക്കെല്ലാം കോലാപൂരി എന്ന ബ്രാന്‍ഡ് നാമം ഉപയോഗിക്കാന്‍ അധികാരമുണ്ട്. ഇത്രയും സുപ്രസിദ്ധമായ ഒരു ജിഐ ടാഗ് ധരിച്ച ബ്രാന്‍ഡിനെ അതുപോലെ അനുകരിച്ച് 1.02 ലക്ഷം രൂപയുടെ (1200 ഡോളര്‍) പ്രാദ ചെരിപ്പ് അതുപോലെ കോലാപുരി ചപ്പലിനെ അനുകരിച്ചിരിക്കുകയാണ്. പക്ഷെ പ്രാദ അവകാശപ്പെടുന്നത് അവര്‍ പരമ്പരാഗത ഇന്ത്യന്‍ ചെരിപ്പായ കോലാപുരിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് തങ്ങള്‍ ഇതിനെ പുനര്‍രൂപകല്‍പന ചെയ്തതാണെന്ന് പ്രാദ അവകാശപ്പെടുന്നു. പക്ഷെ കാഴ്ചയില്‍ രണ്ട് ചെരുപ്പുകളും തമ്മില്‍ വലിയ വ്യത്യാസമില്ല.
ഇറ്റലിയില്‍ നിന്നുള്ള ആഡംബര ഫാഷന്‍ ബ്രാന്‍ഡാണിത്. പ്രാദയുടെ തുകല്‍ ബാഗ്, ചെരിപ്പ്, ബെല്‍റ്റ്, ട്രാവല്‍ ആക്സസറീസ്, റെഡി വെയര്‍, ഷൂസ് എന്നിവ ലോകപ്രശസ്തമാണ്. ഇറ്റലിയിലെ മിലാനോയില്‍ മരിയോ പ്രാദ 1913ല്‍ സ്ഥാപിച്ച ബ്രാന്‍ഡാണ് ഫാഷന്‍ ബ്രാന്‍ഡാണ് പ്രാദ. പ്രാദയുടെ അതിപ്രശസ്തമായ കണ്ണടകളുടെ ബ്രാന്‍ഡാണ് ലുക്സോട്ടിക എങ്കില്‍ പ്രാദയുടെ സുഗന്ധദ്രവ്യങ്ങളുടെ ബ്രാന്‍ഡ് നാമമാണ് ലോറിയല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: