കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊളിഞ്ഞു വീണ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന സ്ത്രീയെ രക്ഷപ്പെടുത്തി. അപകടം നടന്ന രണ്ട് മണിക്കൂറുകൾക്ക് ശേഷമാണ് ആളെ പുറത്തെടുത്തത്. അപകടത്തിൽ ഒരു കുട്ടിയുൾപ്പെടെ രണ്ടു പേർക്ക് പരിക്കേറ്റിരുന്നു. ഇവരെ ചികിത്സയ്‌ക്ക് വിധേയരാക്കി.
ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
കെട്ടിടത്തിലെ ശുചി മുറിയുടെ ഭാഗമാണ് പൊളിഞ്ഞു വീണത്. ആശുപത്രിയിൽ മകൾക്ക് കൂട്ടിരിക്കാൻ ഇടുക്കിയിൽ നിന്നും വന്ന ബിന്ദുവെന്ന സ്ത്രീയാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയത്. ഇവിടത്തെ ശുചിമുറിയിൽ കുളിക്കാനെത്തിയതായിരുന്നു ഇവർ. ഉപയോഗത്തിലുള്ള കെട്ടിടമല്ല തകര്‍ന്ന് വീണതെന്ന് മന്ത്രി വീണാ ജോര്‍ജും വി എന്‍ വാസവനും മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ ശുചിമുറിയിൽ എത്തിയ സ്ത്രീയാണ് അപകടത്തിൽപ്പെട്ടത്. ഇതോടെ മന്ത്രിമാരുടെ ആളൊഴിഞ്ഞ കെട്ടിടമെന്ന വാദം പൊളിഞ്ഞു.
ആശുപത്രിയിലെ പതിനാലാം വാർഡാണ് പൊളിഞ്ഞ് വീണത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുകയാണ്. സമീപത്തെ വാർഡുകളിൽ നിന്നും രോഗികളെ മുഴുവൻ ഒഴിപ്പിച്ചിട്ടുണ്ട്. മുൻപ് ഓർത്തോ പീഡിക്സ് സർജറി വിഭാഗം പ്രവർത്തിച്ചുകൊണ്ടിരുന്ന കെട്ടടമാണ് തകർന്നത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
കെട്ടിടത്തിന് ഏറെ കാലപ്പഴക്കമുണ്ടെന്നാണ് വിവരം. മൂന്ന് നിലക്കെട്ടിടമാണ് ഇടിഞ്ഞുവീണത്. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയും സ്ഥലത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: