മലയാളത്തിന്റെ പ്രിയതാരങ്ങളായ ദിലീപിന്റെയും മഞ്ജു വാരിയരുടെയും മകളായ മീനാക്ഷി ആരാധകർക്ക് പ്രിയങ്കരിയാ…പ്രിയങ്കരിയാണ്. ഡോക്ടറായ മീനാക്ഷി സോഷ്യൽ മീഡിയയിൽ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പങ്കുവയ്‌ക്കാറുണ്ട്.
ഇപ്പോഴിതാ, താനും മീനാക്ഷിയുമായുള്ള സൗഹൃദത്തെക്കുറിച്ച് സൂപ്പർതാരം സുരേഷ് ഗോപിയുടെ മകനും യുവനടനുമായ മാധവ് സുരേഷ് ഒരു യൂ ട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞതാണ് ചർച്ചയാകുന്നത്.
എന്റെ സോഷ്യൽ മീഡിയ ഭാര്യ എന്നാണ് മീനാക്ഷിയെ വിളിക്കുന്നത്. ഞങ്ങൾ അതേക്കുറിച്ച് തമാശ പറയും. എന്റെ വളരെ നല്ല സുഹൃത്താണ് മീനാക്ഷി. വളരെ ശാന്തമായ പ്രകൃതക്കാരിയാണ്. ഞാൻ അങ്ങനെയല്ല.എന്റെ പല സുഹൃത്തുക്കളും വളരെ ശാന്തരാണ്. അതേ പോലെ വളരെ നല്ല ഫ്രണ്ടാണ്. ദിലീപിന്റെയും സുരേഷ് ഗോപിയുടെയും മക്കളാണെന്ന കാര്യം കണക്ട് ചെയ്താണ് ഗോസിപ്പുകൾ. ഞങ്ങൾ രണ്ട് പേരുടെയും പ്രായം 25 ആണ്.വിനോദത്തിന് വേണ്ടി വരുന്ന ഇത്തരം ഗോസിപ്പുകൾ കാര്യമാക്കുന്നില്ല’.–മാധവ് സുരേഷ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: