ന്യൂഡൽഹി : ചൈനയ്‌ക്കും , പാകിസ്താനും നെഞ്ചിടിപ്പേറ്റി ഇന്ത്യയ്‌ക്കായി നവീകരിച്ച ‘ അകുല ക്ലാസ്’ ആണവ അന്തർവാഹിനി വരുന്നു . റഷ്യയാണ് ഈ ആണവ അന്തർവാഹിനി ഇന്ത്യയ്‌ക്ക് നൽകുക .
ഈ അന്തർവാഹിനി ഇന്ത്യൻ നാവികസേനയ്‌ക്കായി പ്രത്യേകം തയ്യാറാക്കുന്നതാണ് . 2025 ഓടെ ഇന്ത്യയ്‌ക്ക് ഈ അന്തർവാഹിനി കൈമാറേണ്ടതായിരുന്നു, എന്നാൽ ഇപ്പോൾ വിതരണം 2028 വരെ നീട്ടിവെച്ചിരിക്കുന്നു . ഏകദേശം 3 ബില്യൺ ഡോളറിന് 2019 ൽ ഇരു രാജ്യങ്ങളും തമ്മിൽ ഇതിനായി കരാർ ഒപ്പിട്ടു . ഇന്ത്യൻ നാവികസേനയിൽ ചേർന്നതിനുശേഷം , ഈ റഷ്യൻ അന്തർവാഹിനി INS ചക്ര-III എന്ന് പുനർനാമകരണം ചെയ്യപ്പെടും.
ഡെലിവറി കാലതാമസം നികത്താൻ , പാട്ടത്തിനെടുത്ത നവീകരിച്ച അന്തർവാഹിനിയിൽ 3 M14K ( SS – N – 304 ) ക്രൂയിസ് മിസൈലുകൾ സജ്ജമാക്കാൻ റഷ്യ വാഗ്ദാനം ചെയ്തിട്ടുണ്ട് . ലോകത്തിലെ ഏറ്റവും നവീകരിച്ച ആണവശക്തിയുള്ള ആക്രമണ അന്തർവാഹിനികളിൽ ഒന്നാണ് അകുല ക്ലാസ് അന്തർവാഹിനി
ടോർപ്പിഡോകളും ക്രൂയിസ് മിസൈലുകളും ഉൾപ്പെടെയുള്ളവ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ അന്തർവാഹിനികൾ അന്തർവാഹിനി വിരുദ്ധ യുദ്ധം, ഉപരിതല വിരുദ്ധ യുദ്ധം, ദീർഘദൂര ആക്രമണ ദൗത്യങ്ങൾ എന്നിവയ്‌ക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഇന്തോ- പസഫിക് മേഖലയിലെ നാവിക സാന്നിധ്യം ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യയ്‌ക്ക് ഇത് ഒരു പ്രധാന ചുവടുവയ്‌പ്പാണ് .ഈ റഷ്യൻ അന്തർവാഹിനിയിൽ സ്ഥാപിക്കുന്ന 3M14K കാലിബർ മിസൈലിന് 1,500 കിലോമീറ്റർ ദൂരപരിധിയുണ്ടാകും. ആഴക്കടലിലെ ശത്രു ലക്ഷ്യങ്ങളിൽ പോലും എത്താനുള്ള ഇന്ത്യയുടെ കഴിവ് ഈ ദീർഘദൂര കലിബർ മിസൈലുകൾ വർദ്ധിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക