ന്യൂദല്‍ഹി: ചൈനയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍ സമ്മാനിച്ച് തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമ. തന്റെ 90ാം ജന്മദിനമായ ജൂലായ് ആറിന് മുന്‍പ് തന്റെ പിന്‍ഗാമിയെ പ്രഖ്യാപിക്കുമെന്നാണ് ദലൈലാമ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ തങ്ങളുടെ മുന്‍കൂര്‍ അനുമതി വാങ്ങാതെ അതിന് സമ്മതിക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ചൈന. എന്നാല്‍ തന്റെ 600 വര്‍ഷം പഴക്കമുള്ള ഗാഡന്‍ ഫൊഡ് റാങ്ങ് ട്രസ്റ്റിന് മാത്രമാണ് ദലൈലാമയുടെ പിന്‍ഗാമിയെ പ്രഖ്യാപിക്കാനുള്ള അധികാരമെന്നും മറ്റാര്‍ക്കും ഇതില്‍ ഇടപെടാന്‍ അധികാരമില്ലെന്നും ദലൈലാമ പ്രഖ്യാപിച്ചിരിക്കുകയാണ്. ചൈനയുമായി പുതിയൊരു യുദ്ധമുഖം തുറന്നിരിക്കുകയാണ് ഇതോടെ ദലൈലാമ. ദലൈലാമയുടെ പിന്‍ഗാമിയെ പ്രഖ്യാപിക്കലുമായി ബന്ധപ്പെട്ട ഇന്ത്യാ-ചൈന ബന്ധത്തില്‍ പുതിയ പ്രതിസന്ധികള്‍ ഉടലെടുക്കുമെന്ന് കരുതുന്നു.
ദലൈലാമയുടെ സന്ദേശം:
Statement Affirming the Continuation of the Institution of Dalai Lama
(Translated from the original Tibetan)
On 24 September 2011, at a meeting of the heads of Tibetan spiritual traditions, I made a statement to fellow Tibetans in and outside Tibet, followers of Tibetan… pic.twitter.com/VqtBUH9yDm
— Dalai Lama (@DalaiLama) July 2, 2025
ചൈനയ്‌ക്ക് 2025 പ്രതിസന്ധിയുടേതാകും
ഇതോടെ ചൈനയ്‌ക്ക് 2025ല്‍ ഉഗ്രന്‍ പ്രതിസന്ധികള്‍ രണ്ടായി. ഒന്നാമത്തേത് തായ് വാനെ ചൈനയുമായി കൂട്ടിച്ചേര്‍ക്കുക എന്ന വെല്ലുവിളിയാണ്. ഇത് ചൈനയുടെ പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. പക്ഷെ ചൈനയെ ശക്തമായി വെല്ലുവിളിക്കുന്ന തായ് വാനെ കൂട്ടിച്ചേര്‍ക്കാന്‍ ഒരു യുദ്ധം തന്നെ വേണ്ടിവരും. പക്ഷെ യുഎസ് ഉള്‍പ്പെടെയുള്ള ശക്തികള്‍ ഇതില്‍ ചൈനയ്‌ക്കെതിരെ അണിനിരക്കുമെന്ന് ഉറപ്പാണ്. അതിന്റെ സൂചനയാണ് ഇറാനില്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബിട്ടതുവഴി യുഎസ് ചൈനയ്‌ക്ക് നല്‍കിയത്. തായ് വാനെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ ചൈനയിലേക്ക് യുഎസിന്റെ ബോംബര്‍ വിമാനങ്ങളും പടക്കപ്പലുകളും എത്തുമെന്ന മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. രണ്ടാമത്തെ വെല്ലുവിളിയാവുക ദലൈലാമയുടെ പിന്‍ഗാമി പ്രഖ്യാപനമാണ്. ചൈനയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം മാത്രമേ പിന്‍ഗാമിയെ പ്രഖ്യാപിക്കാന്‍ പാടൂ എന്ന ചൈനയുടെ മുന്നറിയിപ്പ് ദലൈലാമ തള്ളിക്കളഞ്ഞിരിക്കുകയാണ്.
ഇത് ചൈനയും ഇന്ത്യയില്‍ താമസിക്കുന്ന ദലൈലാമയും തമ്മില്‍ വലിയൊരു സംഘര്‍ഷത്തിനിടയാക്കും. സ്വാഭാവികമായും ഇന്ത്യയും ഇതില്‍ ഭാഗമാക്കാകേണ്ടി വരും. ഇപ്പോഴേ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ടും വ്യാപാരയുദ്ധവുമായി ബന്ധപ്പെട്ടുമുള്ള ഉത്തരവാദിത്വങ്ങളില്‍ മുഴുകിയ ഇന്ത്യയ്‌ക്ക് ദലൈലാമ പ്രശ്നവും പുതിയ വെല്ലുവിളിയാകും. തന്റെ പിന്‍ഗാമി ചൈനയ്‌ക്ക് പുറത്താവും ജനിക്കുകയെന്നുള്ള ദലൈലാമയുടെ പ്രഖ്യാപനവും ചൈനയ്‌ക്ക് വെല്ലുവിളിയാകും.
600 വര്‍ഷം പഴക്കമുള്ള ദലൈലാമയുടെ സ്ഥാപനമായ ഗാഡന്‍ ഫൊഡ്റാങ്ങ് ട്രസ്റ്റ് പുതിയ ഇപ്പോഴത്തെ ദലൈലാമയുടെ പുനര്‍ജന്മം പ്രവചിക്കും. തന്റെ മരണശേഷം 600 വര്‍ഷം പഴക്കമുള്ള തന്റെ സ്ഥാപനം തുടരേണ്ടതുണ്ടോ എന്ന് ചിന്തിച്ചിരുന്നുവെന്നും പിന്നീട് തിബത്തന്‍ ബുദ്ധിസത്തിന്റെ നേതാക്കളായ ലാമമാരുമായും അനുയായികളോടും താന്‍ ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്തെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ദലൈലാമയുടെ സ്ഥാപനം മുന്നോട്ട് പോകണമെന്ന് തീരുമാനിച്ചതെന്നും ദലൈലാമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: