ന്യൂദല്‍ഹി: കയ്യില്‍ ഭരണഘടന പിടിച്ച് ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകുടുന്നത് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
ശരിയനിയമം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുവെന്ന് ജമാഅത്തെ ഇസ്ലാമി തന്നെ പറയുന്നു. സെക്യുലറിസത്തിന് എതിരാണെന്നും ജനാധിപത്യത്തിന് എതിരാണെന്നും അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആ ജമാഅത്തെ ഇസ്ലാമിയുമായാണ് കോണ്‍ഗ്രസ് കൂട്ടുകൂടുന്നത്.
ഒരു കയ്യില്‍ ഭരണഘടനയും മറുകയ്യില്‍ ജമാഅത്തെ ഇസ്ലാമിയെയും ചേര്‍ത്ത് പിടിച്ച് രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും ജനങ്ങളെ വിഡ്ഢികളാക്കുകയാണ് എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ബിജെപി ദേശീയ ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വശത്ത്, രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഭരണഘടന കയ്യില്‍ പിടിച്ച് മതേതരത്വത്തെക്കുറിച്ച് സംസാരിക്കുന്നു, മറുവശത്ത് ഇസ്ലാമിക ഭരണത്തില്‍ വിശ്വസിക്കുന്ന ദേശവിരുദ്ധ, ജനാധിപത്യ വിരുദ്ധ, ഭരണഘടനാ വിരുദ്ധ സംഘടനയുമായി സഖ്യത്തില്‍ തെഞ്ഞെടുപ്പുകളെ നേരിടുന്നു. ഒരുവശത്ത് ഭരണഘട നയും മതേതരത്വവും മറുവശത്ത് ജമാഅത്തെ ഇസ്ലാമിയുമായുള്ള പങ്കാളിത്തവും ഇതാണ് കോണ്‍ഗ്ര സിന്റെ യാഥാര്‍ത്ഥമുഖം. ഈ യഥാര്‍ത്ഥ മുഖം പൊതുജനങ്ങള്‍ക്ക് ഇന്ന് നന്നായി അറിയാം.
നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ ഗ്രസ് ഔദ്യോഗികമായി ജമാഅത്തെ ഇസ്ലാമിയുമായി രാഷ്‌ട്രീയ സഖ്യത്തിലായി. വളരെക്കാലമായി മുഖ്യധാരാ രാഷ്‌ട്രീയത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെട്ടിരുന്ന ഒരു ദേശവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ സംഘടന യാണത്. വയനാട് ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങിയാണ് വിജയിച്ചത്. ജയിക്കാന്‍ കോണ്‍ഗ്രസ് ആരുമായും കൂട്ടുകൂടും. നിലമ്പൂരിലെ വിജയം ജമാഅത്തെ ഇസ്ലാമിയുടെ വിജയമാണ്. കോണ്‍ഗ്രസിന്റെ റിമോര്‍ട്ട് കണ്‍ട്രോള്‍ ജമാ അത്തെ ഇസ്ലാമിയുടെ കയ്യിലാണ്. എല്ലാ സംഘടന കളുടെയും മേധാവിമാര്‍ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ വരാണ്. ജമാഅത്തെ ഇസ്ലാമിക്ക് ഇത് അമീര്‍ ആണ്.
ജമാഅത്തെ ഇസ്ലാമി അപകടം നിറഞ്ഞ സംഘടന യാണെന്ന് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്. ജമാ അത്തെ ഇസ്ലാമിക്കെതിരെ എഫ്‌ഐആര്‍ ഇല്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വാക്കുകള്‍ ചൂണ്ടി ക്കാട്ടിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. കേരളത്തില്‍ മാത്രമല്ല കര്‍ണാടകയിലും ബീഹാറിലും ഉള്‍പ്പെടെ കോണ്‍ഗ്രസ് ഇത്തരം സംഘടനകളുമായി കൂട്ടുകൂടുകയാണ്. പ്രീണനത്തിന്റെ ഭാഗമായി കര്‍ണാടകയില്‍ എടുത്ത പല കേസുകളും കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്. അഴിമതിയും പ്രീണനരാഷ്‌ട്രീയവുമാണ് ഇന്ന് കോണ്‍ഗ്രസിന്റെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: