Education

ബി.എസ്.സി. നഴ്സിംഗ്, പാരാമെഡിക്കല്‍ ഡിഗ്രി : വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ പരിശോധിക്കാം, തിരുത്താം

Published by

തിരുവനന്തപുരം: സര്‍ക്കാര്‍/ സ്വാശ്രയ സ്ഥാപനങ്ങളിലെ 2025-26 വര്‍ഷത്തെ പ്രൊഫഷണല്‍ ഡിഗ്രി ഇന്‍ നഴ്സിംഗ് & പാരാമെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്‌ക്കു ശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. അപേക്ഷാര്‍ത്ഥികള്‍ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഇവ പരിശോധിച്ച് Confirm ബട്ടണ്‍ ക്ലിക്ക് ചെയ്യണം. ആവശ്യപ്പെട്ടിട്ടുള്ള രേഖകള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി ജൂലൈ 5ന് വൈകിട്ട് 5 മണി വരെയുമാണ്. പുതിയ ക്ലെയിമുകള്‍ നല്‍കുവാന്‍ സാധിക്കുകയില്ല. വിവരങ്ങള്‍ പരിശോധിച്ച് വരുത്തേണ്ടുന്ന മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ അത് വരുത്തേണ്ടതും ആവശ്യപ്പെട്ടിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യേണ്ടതുമാണ്. ആവശ്യപ്പെട്ടിട്ടുള്ള രേഖകള്‍ അപ്ലോഡ് ചെയ്യാത്തവരുടെ ക്ലെയിം/അപേക്ഷ നിരസിക്കപ്പെടും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712560363, 364.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക