Entertainment

‘പ്രേമലു’ ഫെയിം മമിതയുടെ പിതാവിനെ പ്രശംസിച്ച് ഡോക്‌ടേഴ്‌സ് ദിനത്തില്‍ നടി മീനാക്ഷിയുടെ കുറിപ്പ്

Published by

കോട്ടയം: ചലച്ചിത്രതാരം മമിത ബൈജുവിന്‌റെ പിതാവ് ഡോ. ബൈജുവിനെക്കുറിച്ച് ചിത്രമടക്കം നടിയും അവതാരകയുമായ മീനാക്ഷി പോസ്റ്റ് ചെയ്ത ഫേസ് ബുക്ക് കുറിപ്പ് വൈറലായി. ഡോക്‌ടേഴ്‌സ് ദിനത്തിലാണ് തന്‌റെ പ്രിയ ഡോക്ടറെ മീനാക്ഷി അനുസ്മരിച്ചത്. മീനാക്ഷിയുടെ തന്നെ നാടായ കോട്ടയം കിടങ്ങൂരിലാണ് ഡോ. ബൈജു മെറിറ്റസ് എന്ന ക്‌ളിനിക്ക് നടത്തുന്നത്. കുറിപ്പിന്‌റെ പ്രസക്ത ഭാഗങ്ങള്‍ : ഇത് എന്റെ പ്രിയ ഡോക്ടര്‍. ബൈജു ഡോക്ടര്‍ എന്നു പറഞ്ഞാല്‍ ഈ നാടങ്ങുമറിയും. പക്ഷെ നമ്മുടെ പ്രിയ താരം മമിത ബൈജുവിന്റെ അച്ഛന്‍ എന്ന് പറഞ്ഞാല്‍ നിങ്ങളെല്ലാവരുമറിയും. ഈ ഡോക്ടര്‍ദിനത്തില്‍ ഈ പ്രിയ ഡോക്ടറെക്കുറിച്ച് രണ്ടു വാക്ക് പറയാതെങ്ങനെ. കാണാന്‍ കയറിച്ചെല്ലുമ്പോള്‍ നിറഞ്ഞ് ചിരിച്ച് സ്‌നേഹം നിറച്ച് ഒരു ചോദ്യമുണ്ട് ‘എന്നാടീ കുഞ്ഞെ. സത്യം പറഞ്ഞാല്‍ അതോടെ സകല അസുഖവും പമ്പ കടക്കും. എല്ലാവരോടും ഇങ്ങനെ തന്നെ സ്‌നേഹത്തോടെ പെരുമാറുന്ന ഡോക്ടര്‍. ഡോക്ടറെക്കുറിച്ച് പറയാന്‍ അറിയുന്നവര്‍ക്ക് നൂറ് നാവാണ്. ഞങ്ങളുടെ ഫാമിലി ഡോക്ടര്‍. അങ്ങിനെ പോകുന്നു കുറിപ്പ്.
ഈയവസരത്തില്‍ നന്മയുടെ, മനുഷ്യത്വത്തിന്റെ, പക്ഷമായി നിലകൊണ്ട ഡോ. ഹാരിസ് ചിറക്കലിനും താരം അഭിവാദ്യം നേരുന്നുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക