India

ഗുജറാത്തില്‍ കുറച്ചുമുസ്ലിങ്ങളെ അവശേഷിക്കുന്നുള്ളൂ എന്ന് സൊഹ്റാന്‍ മംദാനി; പ്രസ്താവനയ്‌ക്കെതിരെ ഇന്ത്യയിലെ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ വരെ രംഗത്ത്

ഗുജറാത്തില്‍ വളരെ കുറച്ചു മുസ്ലിങ്ങളെ അവശേഷിക്കുന്നുള്ളൂ എന്ന ന്യൂയോര്‍ക്കിലെ മേയര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സൊഹ്റാന്‍ മംദാനി വിവാദപ്രസ്താവന വീണ്ടും ചര്‍ച്ചയാകുന്നു. 2002ല്‍ ഗുജറാത്തിലെ കലാപത്തിന് ശേഷമാണ് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായ മോദിയ്ക്കെതിരെ സൊഹ്റാന്‍ മംദാനി ഈ പ്രസ്താവന നടത്തിയത്.

Published by

ന്യൂദല്‍ഹി: ഗുജറാത്തില്‍ വളരെ കുറച്ചു മുസ്ലിങ്ങളെ അവശേഷിക്കുന്നുള്ളൂ എന്ന ന്യൂയോര്‍ക്കിലെ മേയര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സൊഹ്റാന്‍ മംദാനി വിവാദപ്രസ്താവന വീണ്ടും ചര്‍ച്ചയാകുന്നു. 2002ല്‍ ഗുജറാത്തിലെ കലാപത്തിന് ശേഷമാണ് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായ മോദിയ്‌ക്കെതിരെ സൊഹ്റാന്‍ മംദാനി ഈ പ്രസ്താവന നടത്തിയത്.

ഇത് കല്ലുവെച്ച നുണയാണെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ വരെ രംഗത്തെത്തിയിരിക്കുകയാണ്. ചിലര്‍ സെന്‍സസ് ഡേറ്റ വരെ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഇത് പ്രകാരം ഗുജറാത്തില്‍ 10 ശതമാനം പേര്‍ മുസ്ലിങ്ങളാണ്.

ഗുജറാത്തിലെ മുസ്ലിങ്ങള്‍ പാടെ തുടച്ചുനീക്കപ്പെട്ടു എന്ന രീതിയിലായിരുന്നു 2002ല്‍ സൊഹ്റാന്‍ മംദാനി പ്രസംഗിച്ചത്. ഈ പ്രസ്താവനയ്‌ക്കെതിരെ അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ വരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയിലെ പ്രതിപക്ഷപാര്‍ട്ടികളുടെ നേതാക്കളും മംദാനിയെ വിമര്‍ശിക്കുകയാണ്. 2002ല്‍ സുപ്രീംകോടതി ഗുജറാത്ത് കലാപത്തില്‍ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടും അമേരിക്കന്‍ പിന്തുണയുള്ള ചില എന്‍ജിഒകള്‍ ഇപ്പോഴും മോദിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുകയാണ്. അക്കൂട്ടത്തില്‍പ്പെടുന്ന ആളാണ് മംദാനിയും.

സൊഹ്റാന്‍ മംദാനി വാ തുറന്നാല്‍ പിന്നെ പാകിസ്ഥാന്‍ പിആര്‍ ടീമിന് അവധിയെടുക്കാമെന്നാണ് കോണ്‍ഗ്രസ് വക്താവായ അഭിഷേക് മനു സിംഘ് വി അഭിപ്രായപ്പെട്ടത്. സൊഹ്റാന‍് മംദാനി പാകിസ്ഥാന്‍കാരെപ്പോലെ സംസാരിക്കുന്നുവെന്നും അഭിഷേക് മനു സിംഘ് വി വിമര്‍ശിച്ചു. മംദാനി പാകിസ്ഥാന്‍കാരനാണെന്നാണ് ബിജെപി എംപി കങ്കണ റണാവത്ത് അഭിപ്രായപ്പെട്ടത്.

ന്യൂയോര്‍ക്കിന്റെ പുരോഗമനാത്മക രാഷ്‌ട്രീയത്തിലേക്ക് കടുത്ത കമ്മ്യൂണിസം പല്ല് താഴ്‌ത്തിയിരിക്കുകയാണെന്നാണ് ന്യൂയോര‍്ക്കിലെ ഇന്ത്യക്കാരിയും സാമൂഹ്യനിരീക്ഷകയുമായി ഇന്ദു വിശ്വനാഥന്‍ കുറിച്ചത്. “ഗുജറാത്ത് കലാപത്തിന് ശേഷം അവിടെ മുസ്ലിങ്ങളില്ലെന്ന പ്രസ്താവന കല്ലുവെച്ച നുണയാണ്. ഇത്തരം നുണകള്‍ പ്രസ്താവിക്കാന്‍ സൊഹ്റാന്‍ മംദാനിയ്‌ക്ക് പണം കിട്ടുന്നുണ്ടായിരിക്കും”- ഇന്ദു വിശ്വനാഥന്‍ പറഞ്ഞു.

ഇപ്പോള്‍ ഗുജറാത്തില്‍ 68 ലക്ഷം മുസ്ലിങ്ങള്‍ ഉണ്ടെന്നിരിക്കെയാണ് ഗുജറാത്തില്‍ മുസ്ലിങ്ങളേ ഇല്ലെന്ന തരത്തിലുള്ള വര്‍ഗ്ഗീയ പരാമര്‍ശം സൊഹ്റാന്‍ മംദാനി നടത്തിയിരിക്കുന്നതെന്ന് ന്യൂയോര്‍ക്കിലെ ഇന്ത്യക്കാരനായ സിദ്ധാര്‍ത്ഥ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ അവകാശപ്പെട്ടു. .

ഇന്ത്യക്കാരിയായ ഇംഗ്ലീഷ് സംവിധായിക മീരാ നായരുടെ മകനാണ് സൊഹ്റാന്‍ മംദാനി. പക്ഷെ ഇയാള്‍ ഇസ്ലാം മതമാണ് സ്വീകരിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കിലെ മേയര്‍ തെരഞ്ഞെ‍ടുപ്പില്‍ പ്രാഥമിക മത്സരത്തില്‍ മംദാനി ജയിച്ചു. ഫൈനല്‍ തെരഞ്ഞെടുപ്പ് നവമ്പറിലാണ്. ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ സൊഹ്റാന്‍ മംദാനി ജയിച്ചാല്‍ ന്യൂയോര്‍ക്കില്‍ മേയറാവുന്ന ആദ്യ മുസ്ലിമായി സൊഹ്റാന്‍ മംദാനി മാറും. ഇടത് ചായ് വും കടുത്ത മുസ്ലിം പക്ഷപാതിയുമായ സൊഹ്റാന്‍ മംദാനിയെ കമ്മ്യൂണിസ്റ്റ് ഭ്രാന്തന്‍ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

പ്രസംഗവേദികളില്‍ ഫ്രീ ഫ്രീ പലസ്തീന്‍ എന്ന് ഉറക്കെ മുദ്രാവാക്യം വിളിക്കുന്ന സൊഹ്റാന്‍ മംദാനിയെ ഇസ്ലാമിക തീവ്രവാദ ചിന്തയുള്ള മുസ്ലിം രാജ്യങ്ങള്‍ ഫണ്ട ചെയ്യുന്ന സ്ഥാനാര്‍ത്ഥിയാണെന്ന വിമര്‍ശനം ഉയരുന്നുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക