പത്തനംതിട്ട: വളര്‍ത്തു നായയുമായി ജനറല്‍ ആശുപത്രിയില്‍ എത്തിയ ഡോക്ടര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം. ആശുപത്രി ആര്‍എംഒ ഡോ. ദിവ്യ രാജന്‍ ആണ് വളര്‍ത്തു നായയുമായി ആശുപത്രിയിലെ ഓഫിസ് മുറിയില്‍ എത്തിയത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പുളള ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിമര്‍ശനം ഉണായത്.
ധാരാളം രോഗികളെത്തുന്ന, ശുചിത്വം വേണ്ട ആശുപത്രിയിലേക്ക് വളര്‍ത്തു നായയുമായി എത്തിയത് അനുചിതമാണെന്നാണ് വിമര്‍ശനം. രോഗികള്‍ക്ക് മാത്രമല്ല, വളര്‍ത്ത് നായക്കും ഇത് നല്ലതല്ലെന്നും ഡോക്ടര്‍ എന്ന നിലയില്‍ വേണ്ട ശ്രദ്ധപോലും ദിവ്യ രാജന്‍ കൈകൊണ്ടില്ലെന്നുമാണ് വിമര്‍ശനം.
എന്നാല്‍ അവധി ദിവസം നായയെ വെറ്ററിനറി ആശുപത്രിയിലേക്ക് കൊണ്ടുപോകവെ ഓഫിസില്‍ എത്തിയതാണെന്നാണ് ഡോ. ദിവ്യ രാജന്‍ പറയുന്നത്. സൂപ്രണ്ടിന്റെ അനുമതി വാങ്ങിയിരുന്നുവെന്നും പറഞ്ഞു.
ഗ്രൂമിങ്ങിനായി പോയി മടങ്ങുമ്പോഴാണ് ആശുപത്രിയില്‍ കയറിയിത്. വാഹനത്തില്‍ നായയെ ഇരുത്തി പോകാന്‍ കഴിയാത്തത് കൊണ്ടാണ് കൂടെ കൂട്ടിയതെന്നും ഡോ. ദിവ്യ രാജന്‍ പറഞ്ഞു.ഓഫീസില്‍ മറന്നുവെച്ച പഴ്‌സ് എടുക്കുന്നതിനായാണ് ആര്‍എംഒ എത്തിയതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: