ന്യൂഡൽഹി : പാകിസ്ഥാൻ ഉയർത്തുന്ന ഭീഷണികൾക്ക് ഇന്ത്യ മറുപടി നൽകില്ലെന്ന് വിചാരിച്ചിരുന്നവരാണ് കോൺഗ്രസെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ . കഴിഞ്ഞ 11 വർഷത്തിനിടെ രാജ്യത്ത് നടന്ന മൂന്ന് ഭീകരാക്രമണങ്ങൾക്ക് കേന്ദ്ര സർക്കാർ തക്കതായ മറുപടി നൽകിയെന്നും അദ്ദേഹം പറഞ്ഞു.
‘ രാഹുൽ ഗാന്ധി ഇപ്പോഴും ചോദ്യങ്ങൾ ഉന്നയിക്കുകയാണ് . പാകിസ്ഥാനിലേയ്‌ക്ക് നോക്കിയാൽ നിങ്ങൾക്ക് അതിനുള്ള ഉത്തരം ലഭിക്കും. ഉറി ഭീകരാക്രമണത്തിന് തിരിച്ചടിയായി സർജിക്കൽ സ്‌ട്രൈക്കുകൾ നടത്തി . പുൽവാമ ഭീകരാക്രമണത്തിന് ശേഷം വ്യോമാക്രമണം നടത്തി. പ്രധാനമന്ത്രി ആയതിന് ശേഷം രാജ്യത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തി .
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാനെ ഒരു പാഠം പഠിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിന്റെ ഭയത്താലാണ് പാകിസ്ഥാൻ ആണവഭീഷണി മുഴക്കിയത്. ഒന്നും സംഭവിക്കില്ലെന്ന് കോൺഗ്രസും കരുതിയിരുന്നു. എന്നാൽ നമ്മുടെ ധീരരായ സൈനികർ പാക് ഭീകരരുടെ ആസ്ഥാനം തകർത്തു .പാകിസ്ഥാന്റെ വീട്ടിൽ കയറിയാണ് പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ മറുപടി നൽകിയതെന്നും‘ അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക