കൊച്ചി : ഡാര്‍ക്ക് വെബ് വഴി ലഹരി കച്ചവടം നടത്തി വന്ന ശൃംഖല നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി )തകര്‍ത്തു.മുഖ്യ ഇടനിലക്കാരനായ മൂവാറ്റുപുഴ സ്വദേശി എഡിസണെ എന്‍സിബി കൊച്ചി യൂണിറ്റ് അറസ്റ്റ് ചെയ്തു.
രണ്ടുവര്‍ഷമായി ഇയാള്‍ ഡാര്‍ക്ക് വെബിലൂടെ ലഹരി കച്ചവടം നടത്തുന്നുവെന്നും എന്‍സിബി ഉദ്യോഗസ്ഥര്‍ അറിയിച്ചു.കെറ്റ മെലോണ്‍ എന്ന ഓപ്പറേഷനിലൂടെ വലിയ അളവിലുള്ള ലഹരി വസ്തുക്കളുടെ വില്‍പ്പനയാണ് തടഞ്ഞത്. രാജ്യത്ത് വിവിധയിടങ്ങളിലേക്ക് 600ലധികം ലഹരി ഷിപ്മെന്റുകളാണ് ഇവര്‍ നടത്തിയത്. 1127 എല്‍എസ്ഡിയും 131.6 കിലോഗ്രാം കെറ്റാമിനും പിടികൂടി. 35 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. ക്രിപ്റ്റോ കറന്‍സിയിലൂടെ ആണ് കച്ചവടം നടത്തിയത്.
രണ്ടു വര്‍ഷമായി എഡിസണ്‍ ഡാര്‍ക്ക് വെബ് ഉപയോഗിച്ച് ലഹരി കച്ചവടം നടത്തുന്നുവെന്നാണ് വിവരം.ആറുമാസം നീണ്ട അന്വേഷണത്തിനു ശേഷമാണ് എന്‍സിബിക്ക് ലഹരി ശ്യംഖലയില്‍ കടന്നു കയറാനായത്.
ഐപി അഡ്രസുകള്‍ മാറ്റിയുള്ള ഇടപാടുകള്‍ കണ്ടെത്തുക പ്രയാസമായിരുന്നു.ഇടപാടുകാര്‍ക്കും കച്ചവടക്കാര്‍ക്കും തമ്മില്‍ പരസ്പരം അറിയില്ല എന്നതും ലഹരിക്കച്ചവടത്തിന് മറയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: