World

സുരക്ഷാഭീഷണി : പൊതുസ്ഥലത്ത് മുഖം മറയ്‌ക്കുന്ന നിഖാബ് മാതൃക വസ്ത്രങ്ങൾ നിരോധിച്ച് കസാഖിസ്ഥാൻ

Published by

അൽമാറ്റി ; പൊതുസ്ഥലത്ത് മുഖം മറയ്‌ക്കുന്ന നിഖാബ് പോലെയുള്ള വസ്ത്രങ്ങൾ നിരോധിച്ച് കസാഖിസ്ഥാൻ .പ്രസിഡന്റ് കാസിം-ജോമാർട്ട് ഇത് സംബന്ധിച്ച നിയമത്തിൽ ഒപ്പുവച്ചു. പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, കസാക്കിസ്ഥാൻ പാർലമെന്റ് ബിൽ പാസാക്കി, പിന്നീട് അന്തിമ അംഗീകാരത്തിനായി പ്രസിഡന്റിന് അയച്ചു.

ഔദ്യോഗിക ചുമതലകൾ, മെഡിക്കൽ ആവശ്യങ്ങൾ, കഠിനമായ കാലാവസ്ഥയിൽ നിന്നുള്ള സംരക്ഷണം, അല്ലെങ്കിൽ കായിക, സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുമ്പോൾ തുടങ്ങിയ പ്രത്യേക സന്ദർഭങ്ങളിൽ മുഖം മൂടുന്ന വസ്ത്രങ്ങൾ അനുവദനീയമാണ്.മുഖം മൂടുന്ന മൂടുപടങ്ങൾ നിയമപാലനത്തിനെ കഴിവിനെ തടസ്സപ്പെടുത്തുന്നുവെന്നും ഇത് പൊതു സുരക്ഷയ്‌ക്ക് ഭീഷണിയാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു . “വിദേശ”മായി കണക്കാക്കപ്പെടുന്ന മതപരമായ ആചാരങ്ങളിൽ നിന്ന് രാജ്യത്തെ അകറ്റി നിർത്തുന്നതിനൊപ്പം ദേശീയ ഐഡന്റിറ്റി ശക്തിപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

നിഖാബിനെ തീവ്രവാദ ഗ്രൂപ്പുകൾ സ്ത്രീകൾക്ക് മേൽ അടിച്ചേൽപ്പിച്ച കാലഹരണപ്പെട്ട വസ്ത്രധാരണരീതിയാണെന്നാണ് പ്രസിഡന്റ് ടോകയേവ് വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ പരമ്പരാഗത മൂല്യങ്ങൾക്ക് വിരുദ്ധമാണിതെന്ന് അദ്ദേഹം പറഞ്ഞു.മുമ്പ്, 2017 ലും 2023 ലും സർക്കാർ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചിരുന്നു

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by