ബിര്‍മിങ്ങാം: ഇംഗ്ലണ്ട് പര്യടനത്തിലെ ഭാരതത്തിന്റെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ. ബിര്‍മിങ്ങാമിലെ എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഭാരതത്തിനെതിരെ അഞ്ച് വിക്കറ്റ് വിജയം നേടിയ ആദ്യ ടെസ്റ്റ് ടീമിനെ ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ്(ഇസിബി) നിലനിര്‍ത്തി.
പരിക്കില്‍ നിന്നും മോചിതനായി ടീമിലെത്തിയ പേസ് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ രണ്ടാം ടെസ്റ്റിനുണ്ടാകുമെന്ന് കരുതിയെങ്കിലും നാളത്തെ ടെസ്റ്റിനുള്ള ഫൈനല്‍ ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കുടുംബപരമായ അത്യാവശ്യങ്ങളുള്ളതിനാല്‍ ആര്‍ച്ചറിനെ ഒഴിവാക്കുകയായിരുന്നുവെന്ന് ഇസിബി അറിയിച്ചു. പരിക്കിനെ തുടര്‍ന്ന് നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ആര്‍ച്ചര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ചുവരവിനൊരുങ്ങിയത്.
ജോഫ്രയെ ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ലാതായതോടെയാണ് ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് ടീമിനെ നിലനിര്‍ത്തിയത്. ജോഷ് ടംഗ്, ബ്രൈഡന്‍ കാഴ്‌സെ, ക്രിസ് വോക്‌സ് എന്നിവരായിരിക്കും ഇംഗ്ലണ്ട് ബൗളിങ് നിരയെ മുന്നില്‍ നിന്ന് നയിക്കുക.
ഭാരതത്തിന്റെ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയും രണ്ടാം ടെസ്റ്റിന് ഉണ്ടാവില്ലെന്ന സൂചനകളുണ്ട്. താരത്തിന് വിശ്രമം അനുവദിക്കാനാണ് ടീം മാനേജ്‌മെന്റ് തീരുമാനം.
ഭാരതത്തിന്റെ അന്തിമ ഇലവന്‍ സംബന്ധിച്ച തീരുമാനം ഉണ്ടായാലേ ഇക്കാര്യത്തില്‍ തീര്‍പ്പുണ്ടാകൂ.
അഞ്ച് മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലാണ്.
രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട ടീം: സാക്ക് ക്രൗളി, ബെന്‍ ഡക്കറ്റ്, ഒല്ലീ പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്‌റ്റോക്‌സ്(ക്യാപ്റ്റന്‍), ജാമീ സ്മിത്ത്(വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്‌സ്, ബ്രൈഡന്‍ കാഴ്‌സെ, ജോഷ് ടംഗ്, ഷോയിബ് ബാഷിര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: