Travel

സാധാരണകാര്‍ക്കായി ഏറ്റവും കുറഞ്ഞ നിരക്കില്‍ രാമജന്മഭൂമിയിലേക്ക് വിമാന തീര്‍ത്ഥയാത്ര

Published by

തിരുവനന്തപുരം: സഞ്ചാരത്തിനൊരു പുതിയ മുഖമായ ‘സവാരി’ ട്രാവല്‍മേറ്റ് യാത്രയെ കൂടുതല്‍ സൗകര്യപ്രദവും, ചെലവ് ചുരുങ്ങിയതുമാക്കുന്നു. സാധാരണകാര്‍ക്കായി ഏറ്റവും കുറഞ്ഞ നിരക്കില്‍ രാമജന്മഭൂമി സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുകയാണ് ‘സവാരി’ ട്രാവല്‍മേറ്റ്.

വിമാനത്തില്‍ പുറപ്പെടുന്ന യാത്രയില്‍ രാമജന്മഭൂമിയായ അയോദ്ധ്യയും, വാരാണസി, പ്രയാഗ്‌രാജ് ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ ഒന്നാമതായ കാശി വിശ്വനാഥ ക്ഷേത്രവും തുടങ്ങി അയോദ്ധ്യയിലെയും പ്രയാഗ്‌രാജിലെയും കാശിയിലെയും പ്രധാന ആകര്‍ഷണങ്ങളെല്ലാം സന്ദര്‍ശിക്കുന്ന യാത്ര ഒരിക്കലും മറക്കാനാവാത്ത അനുഭവമാക്കി മാറ്റുമെന്ന് സംഘാടകര്‍ അറിയിച്ചു.

യാത്രയില്‍ ഫ്‌ളൈറ്റ് ടിക്കറ്റ്, എസി ബസില്‍ സൈറ്റ് സീയിങ്, സ്റ്റാര്‍ ഹോട്ടലില്‍ താമസം, രുചികരമായ ഭക്ഷണം, യാത്രയിലുടനീളം പരിചയസമ്പന്നരായ മലയാളി ടൂര്‍ മാനേജരുടെ സേവനം തുടങ്ങി എല്ലാ ചെലവുകളും ഉള്‍പ്പെടുന്നതാണ് വിമാനയാത്രാ പാക്കേജ്. ഓണാവധിക്കാലത്തെ ചൈന, റഷ്യ, സിംഗപ്പൂര്‍-മലേഷ്യ, തായ്ലന്‍ഡ്, ബാലി, മലേഷ്യ, ഭൂട്ടാന്‍, ആന്‍ഡമാന്‍, ആഗ്ര, ദല്‍ഹി, ഹൈദരാബാദ് യാത്രകളുടെ ബുക്കിംഗും ആരംഭിച്ചു. ഫോണ്‍: 9072669665.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by