Kerala

ഹൃദയചികിത്സയ്‌ക്ക് ആര്യവൈദ്യശാല എയിംസുമായി കൈകോര്‍ക്കുന്നു

Published by

കോട്ടക്കല്‍: കോട്ടക്കല്‍ ആര്യവൈദ്യശാലയും ദല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും സംയുക്ത ഗവേഷണത്തിനായുള്ള ധാരണാപത്രം ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാരിയരും എയിംസ് ന്യൂദല്‍ഹിയിലെ അഡിഷണല്‍ പ്രൊഫ. ഡോ. ദിനു എസ്. ചന്ദ്രനും കൈമാറി.

ഹൃദയാരോഗ്യസംബന്ധമായ ഗവേഷണങ്ങള്‍ പദ്ധതിയുടെ ഭാഗമായി തുടങ്ങും. ഔഷധ സസ്യഗവേഷണ കേന്ദ്രത്തിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. സി.ടി. സുലൈമാന്‍, എയിംസ് ന്യൂദല്‍ഹിയിലെ അഡിഷണല്‍ പ്രൊഫ. ഡോ. ദിനു എസ്. ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഗവേഷണ പദ്ധതി രൂപകല്‍പന ചെയ്തത്. നേരത്തെ സമാനരീതിയിലുള്ള ഗവേഷണത്തിനായി മദ്രാസ് ഐഐടിയുമായി ധാരണാപത്രം കൈമാറിയിരുന്നു.

സിഇഒ കെ. ഹരികുമാര്‍, ട്രസ്റ്റിമാരായ ഡോ. കെ. മുരളീധരന്‍, ഡോ. പി. രാംകുമാര്‍, ജോയിന്റ് ജനറല്‍ മാനേജര്‍മാരായ പി. രാജേന്ദ്രന്‍, യു. പ്രദീപ്, ഡോ. ഗീത. എസ്. പിള്ള, ഡോ. പി.ആര്‍. രമേശ്, ശൈലജ മാധവന്‍കുട്ടി, ഗംഗ ആര്‍. വാരിയര്‍, ഡോ. കെ.എം. മധു, മോഹനന്‍ .കെ.കെ, ഡോ. ഹാരിസ് ചോലക്കല്‍, കെ. ഗീത, ഡോ. ജിതിന്‍ കെ. നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by