ന്യൂഡൽഹി: തത്കാൽ, ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ; പുതിയ പാൻ അപേക്ഷകൾ എന്നിവയ്ക്ക് ആധാർ കാർഡ് നിർബന്ധമാക്കുന്നത് ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും.ജൂലായ് ഒന്നിന് ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള ചട്ടങ്ങളിലെ മാറ്റങ്ങളും; ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗവും അതുമായി ബന്ധപ്പെട്ട ചാർജുകളിലെയും മാറ്റങ്ങള്‍ എന്നിവയും ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
പുതിയ പാൻ കാർഡിന് അപേക്ഷിക്കാനും ആധാർ ആവശ്യമാണ്. ജൂലായ് ഒന്ന് ചൊവ്വാഴ്ച മുതൽ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് പാൻ കാർഡ് അപേക്ഷകൾക്ക് ആധാർ പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. നിലവിലുള്ള പാൻ ഉടമകൾ ഡിസംബർ 31-നകം അവരുടെ ആധാർ നമ്പറുകൾ പാന്‍ കാര്‍ഡുകളുമായി ലിങ്ക് ചെയ്യണം. ഇതുവരെ പുതിയ പാൻ കാർഡിന് അപേക്ഷിക്കാന്‍ ഡ്രൈവിംഗ് ലൈസൻസ് പോലുള്ള സർക്കാർ നൽകിയ ഏതെങ്കിലും സാധുവായ ഐഡിയോ ജനന സർട്ടിഫിക്കറ്റോ മതിയായിരുന്നു.
തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ
തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും യാത്ര ചെയ്യുന്നതിനും ആധാർ പരിശോധന നിർബന്ധമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക