India

അയോദ്ധ്യ രാമക്ഷേത്രത്തില്‍ 5.5 കോടിയിലധികം ഭക്തര്‍ ദര്‍ശനം നടത്തി

Published by

കാണ്‍പൂര്‍: അയോദ്ധ്യയില്‍ പുതുതായി നിര്‍മിച്ച രാമക്ഷേത്രത്തില്‍ രാം ലല്ലയുടെ പ്രാണപ്രതിഷ്ഠ നടന്നതിനുശേഷം 5.5 കോടിയിലധികം ഭക്തര്‍ ദര്‍ശനം നടത്തിയതായി യുപി
സര്‍ക്കാര്‍.

ഭാരതത്തിലുടനീളവും വിദേശത്തുനിന്നുമുള്ള ലക്ഷക്കണക്കിന് ഭക്തരെക്കൂടാതെ, കേന്ദ്ര മന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍, ബിസിനസ്, കായിക മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ എന്നിവരുള്‍പ്പെടെ ഏകദേശം 4.5 ലക്ഷം വിഐപികളും ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയെന്ന് സര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നു.

മഹാക്ഷേത്രത്തിന്റെ പൂര്‍ത്തീകരണത്തോടെ, അയോദ്ധ്യ ഒരു പ്രധാന അന്താരാഷ്‌ട്ര ആരാധനാകേന്ദ്രമായി മാറി. പൊതുഗതാഗത കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനും തീര്‍ത്ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സഹായിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ അക്ഷീണം പ്രവര്‍ത്തിച്ചതായി പ്രസ്താവനയില്‍ പറയുന്നു. ദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ കാര്യക്ഷമവും സൗകര്യപ്രദവുമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ട് നിരീക്ഷിച്ച് ഉറപ്പുവരുത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by