India

വിവാഹ വാഗ്ദാനം ലംഘിക്കുന്നത് വഞ്ചനയല്ല: തെലങ്കാന ഹൈക്കോടതി

Published by

ഹൈദരാബാദ്: വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് അത് ലംഘിക്കുന്നത് വഞ്ചിക്കുന്നത് വഞ്ചനയല്ലെന്ന് തെലങ്കാന ഹൈക്കോടതി. ആരെങ്കിലും വിവാഹം കഴിക്കുമെന്ന് വാഗ്ദാനം ചെയ്ത ശേഷം വിവാഹം കഴിക്കുന്നില്ലെങ്കിൽ, അത്തരമൊരു വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കര്‍മ്മന്‍ഘട്ട് നിവാസിയായ രാജപുരം ജീവന്‍ റെഡ്ഡിക്കെതിരായ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.

ജീവന്‍ റെഡ്ഡി തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പിന്നീട് അതിൽ നിന്നും പിന്മാറിയെന്ന് ആരോപിച്ച് കാരക്കല്ല പത്മിനി റെഡ്ഡി നല്‍കിയ പരാതിയിലാണ് കേസ്. 2016-ൽ കോളേജ് പഠനകാലത്ത് ഇരുവരും പ്രണയത്തിലായിരുന്നുവെന്നും, മാതാപിതാക്കളുടെ സമ്മതം വാങ്ങിയ ശേഷം പത്മിനിയെ വിവാഹം കഴിക്കാമെന്ന് ജീവൻ റെഡ്ഡി വാഗ്ദാനം ചെയ്തതായും പരാതിയിൽ പറയുന്നു.

പിന്നീട് സുഹൃത്തുക്കളുടെ മുന്നിൽ വെച്ച് അയാൾ അതിൽ നിന്നും നിന്ന് പിന്മാറിയെന്നും എന്നാൽ പിന്നീട് വീണ്ടും മനസ്സ് മാറി വിവാഹം ഉറപ്പച്ചെങ്കിലും എന്നാൽ പിന്നീട് വീണ്ടും പിന്മാറിയതായും പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വഞ്ചനാ കേസ് രജിസ്റ്റർ ചെയ്യുകയും എൽബി നഗറിലെ ഒരു കീഴ്‌ക്കോടതിയിൽ വിചാരണ നടപടികൾ ആരംഭിക്കുകയും ചെയ്തു. തുടർന്ന് ജീവൻ റെഡ്ഡി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by