Education

കേരള പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശന പരീക്ഷ: അപേക്ഷയിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ ജൂലായ് 3 വരെ അവസരം

Published by

തിരുവനന്തപുരം: കേരള എന്‍ജിനിയറിങ് / ആര്‍ക്കിടെക്ചര്‍ / ഫാര്‍മസി / മെഡിക്കല്‍ / മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുളള പ്രവേശനവുമായി ബന്ധപ്പെട്ട് അപേക്ഷയിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ അവസരം.
2025 – 26 അധ്യയന വര്‍ഷത്തെ പ്രവേശന പരീക്ഷയ്‌ക്ക് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈല്‍ പരിശോധിക്കുന്നതിനും അപേക്ഷയില്‍ ന്യൂനതകള്‍ ഉള്ള പക്ഷം അവ പരിഹരിക്കുന്നതിനുമുള്ള അവസരം ജൂലായ് 3 ന് ഉച്ചയ്‌ക്ക് 12 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കാം. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 2332120, 2338487.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക