Kerala

കൊല്ലത്ത് ട്രാന്‍സിറ്റ് ഹോമില്‍ നിന്ന് ചാടി പ്പോയ റഷ്യന്‍ യുവാവിനെ പിടികൂടി

ഇലിയ ഇക്കിമോ 2024-ലാണ് സന്ദര്‍ശന വിസയില്‍ കേരളത്തില്‍ എത്തിയത്

Published by

കൊല്ലം: കൊട്ടിയത്ത് ട്രാന്‍സിറ്റ് ഹോമില്‍ നിന്ന് മതില്‍ ചാടി പ്പോയ റഷ്യന്‍ യുവാവിനെ പിടികൂടി. ഇലിയ ഇക്കിമോ(27) ആണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്.

ട്രാന്‍സിറ്റ് ഹോമിലെ പൊലീസുകാരെ ആക്രമിച്ചാണ് ഇയാള്‍ കടന്നുകളഞ്ഞത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഉമയനല്ലൂരില്‍ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. മതില്‍ ചാടാന്‍ ശ്രമിക്കുമ്പോള്‍ ഇയാള്‍ക്ക് നിസാര പരിക്കേറ്റിരുന്നു.

ഇലിയ ഇക്കിമോ 2024-ലാണ് സന്ദര്‍ശന വിസയില്‍ കേരളത്തില്‍ എത്തിയത്. വിസ കാലാവധി കഴിഞ്ഞ് അനധികൃതമായി കപ്പലില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് അന്ന് പിടിയിലായത്. ട്രാന്‍സിറ്റ് ഹോമില്‍ പാര്‍പ്പിച്ച യുവാവ് കേസില്‍ വിചാരണ നേരിടുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by