Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കഥയുടെ മേഘങ്ങള്‍ കനക്കുമ്പോള്‍

ജയചന്ദ്രന്‍ കെ. by ജയചന്ദ്രന്‍ കെ.
Jun 29, 2025, 04:11 pm IST
in Varadyam, Literature

ബെംഗളൂരുവിലെ മലയാളി യുവ എഴുത്തുകാരന്‍ ഡോ. പ്രേംരാജ് കെ.കെയുടെ ചെറുകഥാ സമാഹാരമാണ് മഴമേഘങ്ങളുടെ വീട്.

ഇതിലെ ഓരോ കഥയും വ്യത്യസ്തമാണ്. ഹൃദയത്തിന്റെ അഗാധതലങ്ങളെ സ്പര്‍ശിക്കുന്ന കഥയാണോരോന്നും. കൊവിഡിന്റെയും ഉരുള്‍പൊട്ടലിന്റെയും പശ്ചാത്തലത്തിലെഴുതിയ കഥകള്‍ അക്കൂട്ടത്തിലുണ്ട്. ഒന്നാമത്തെ കഥയായ ആവലാതികളുടെ അന്ത്യം എന്നത് പാവപ്പെട്ട ഒരു കുടുംബത്തിന്റെ ദൈന്യതയും അത് മുതലാക്കാന്‍ ശ്രമിക്കുന്ന ഒരു സിനിമാ മുതലാളിയുടെയും കഥയാണ്. പ്രത്യേക സാഹചര്യങ്ങളില്‍ ഒരാള്‍ എന്ത് ചെയ്യണമെന്നറിയാതെ നട്ടംതിരിയുമ്പോള്‍ കള്ളക്കുഴിയും വെച്ച് കാത്തിരിക്കുന്നവാര്‍ നമുക്ക് ചുറ്റും ഉണ്ടെന്ന വസ്തുത മറക്കാതിരിക്കുവാനുള്ള മുന്നറിയിപ്പ് കൂടിയാണ് ഈ കഥ.
ഞാന്‍ എന്ത് വിളിക്കും എന്ന കഥയില്‍, അച്ഛന്റെ രണ്ടാം ഭാര്യ കടന്നു വരുമ്പോള്‍ അവരെ എന്ത് വിളിക്കണം എന്ന ഒരു കൊച്ചു കുഞ്ഞിന്റെ ചെറുതല്ലാത്ത ആവലാതിയാണ് ഇതിവൃത്തം. കുട്ടികളിലെ ജിജ്ഞാസ തല്ലിക്കെടുത്തുന്ന രക്ഷിതാക്കളും അദ്ധ്യാപകരും വായിച്ചിരിക്കേണ്ടതാണ് ഈ കഥ. തങ്കത്തിങ്കള്‍ പോലൊരു പെണ്ണ് എന്ന കഥയിലേക്ക് കടക്കുമ്പള്‍ നിങ്ങള്‍ കാണുന്നത് സ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണങ്ങളും സ്ത്രീയുടെ ഒറ്റപ്പെടലും, ജീവിതത്തെ അവര്‍ സധൈര്യം നേരിടുന്നതുമാണ്. മഴമേഘങ്ങളുടെ വീട് എന്ന കഥയില്‍ പ്രകൃതി ദുരന്തത്തിനിരയായ തന്റെ ഉറ്റവരെ തേടുന്ന ഒരു നായക്കുട്ടിയുടെ കഥയാണ്. അവന്റെ വേവലാതികളിലൂടെ കഥ നീങ്ങുമ്പോള്‍, അവന്റെ യജമാനന്റെ ജീവിത സ്ഥിതിയും ആ ചുറ്റുപാടുകളും കൂടിയാണ് വായനക്കാരിലേക്ക് എത്തുക. ബോവി എന്ന ആ നായകുട്ടിയുടെ സ്‌നേഹം വായനക്കാരുടെ കണ്ണുകള്‍ ഈറനാക്കും.
വര്‍ണ വസ്ത്രങ്ങളെന്ന കഥയിലെത്തുമ്പോള്‍ സ്ഥിതിയാകെ മാറും. തന്റെ മുഴുവന്‍ സമ്പാദ്യം ഉപയോഗിച്ച് വസ്ത്രങ്ങള്‍ വാങ്ങി കെടുതിയില്‍പ്പെട്ട ജനങ്ങള്‍ക്കായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്ന അളക്ക എന്ന സ്ത്രീയെ ഈ കഥയില്‍ കാണാം. താന്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ക്കു നേരെ മുഖം തിരിക്കാതെ മറ്റുള്ളവരുടെ വേദനയാണ് മുഖ്യം എന്ന് കരുതുന്ന സ്‌നേഹനിധിയായ ഒരമ്മയെ ഇതില്‍ കാണാം. സ്വയംകൃതാനര്‍ത്ഥം എന്ന കഥയില്‍ കേരളത്തിലെ ഒരു സാധാരണ നാട്ടുമ്പുറത്തെ അസാധാരണ സ്‌നേഹത്തിന്റെ ചിത്രം വായിച്ചെടുക്കാം.

എന്നിരുന്നാലും അസൂയയും, പ്രതികാരവുവുക്കെ ഇതിലുണ്ട്. അതുകൊണ്ട് ഈ കഥ അല്‍പം ത്രില്ലിങ് ആണെന്നു പറയുന്നതില്‍ തെറ്റില്ല. മാടക്കയുടെ മട്ടുപ്പാവ് എന്ന കഥ ഒരു വിരമിച്ച ജവാനോട് സ്വന്തം മകനും നാട്ടുകാരും എങ്ങനെ കാണുന്നുവെന്നതാണ് ഇതിവൃത്തം. മക്കളുടെ സ്‌നേഹമില്ലായ്‌മ തന്നെയാണ് മുഴച്ചുനില്‍കുന്ന കഥാതന്തു. പക്ഷെ അത് അവതരിപ്പിച്ച വിധമാണ് ഈ കഥയെ വ്യത്യസ്തമാക്കുന്നത്. കുട്ടികളില്‍ സദ്ഭാവന വളര്‍ത്താന്‍ ഉപകാരപ്പെടുന്നതാണ് പാപ്പാത്തികളുടെ താഴ്‌വര എന്ന കഥ.

നമ്മള്‍ കളിയായിട്ടാണെങ്കിലും വരാന്ത വക്കീല്‍ എന്ന് പറയാറുണ്ട്. എന്നാല്‍ ഇവിടെ കാണുന്നത് വരാന്തയില്‍ ട്യൂഷന്‍ നടത്തുന്ന ഒരു വക്കീലിനെയാണ്. ഇയാള്‍ക്കല്ലേ ആ പേര് സത്യത്തില്‍ ചേരുക! മാതാപിതാക്കളില്ലാത്ത രേഷ്മ മേഘങ്ങളോട് സംവദിക്കുന്ന കഥയാണ് തുന്നിക്കെട്ടിയ മേഘങ്ങള്‍.

ഓര്‍മ്മയുടെ വരമ്പുകളിലൂടെ സഞ്ചരിക്കുമ്പോള്‍ നല്ല കാഴ്ചകള്‍ നമുക്കുചുറ്റും കണ്ടേക്കാം. എന്നാല്‍ കാലിടറാതെ നോക്കേണ്ടത് നമ്മളാണ്. ഈ കഥയുടെ വരമ്പത്ത് കാണുന്ന ഇന്ദുവും സിതാരയും നമ്മളുടെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കും. അനുരാഗത്തിന്‍ വര്‍ണം എന്ന കഥയില്‍ പറയുന്നത് ദിവ്യ എന്ന പെണ്‍കുട്ടിയുടെ അതിരുകളില്ലാത്ത അനുരാഗത്തിന്റെ വര്‍ണ്ണചിത്രമാണ്.

പൊയ്‌ക്കാലുകള്‍ എന്ന കഥയിലേക്ക് എത്തുമ്പോള്‍ അവസ്ഥ വീണ്ടും മാറുന്നു. കാലുകള്‍ നമ്മള്‍ നടക്കാനുപയോഗികുമ്പോള്‍ വായനക്കാര്‍ ആ കാലുകളെ ചിന്തിക്കാനും ഉപയോഗിക്കുന്നു. കാലുകള്‍ ചിന്തയിലേക്ക് നടന്നുവരുന്നു എന്നതാണ് പ്രത്യേകത. ഭൂമിയെ വന്ദിച്ചു പാടുക നാം എന്ന കഥ നമ്മുടെ ഉള്ളിലേക്ക് വെളിച്ചം വീശുന്ന കഥയാണ്. നമ്മള്‍ എത്രമാത്രം ഭൂമിയെ ഉപദ്രവിക്കുന്നു എന്ന് ഓര്‍മപ്പെടുത്തുന്നു. സാഹിത്യ ലോകത്ത് പുരസ്‌കാരങ്ങള്‍ക്കായി ഓടുന്ന ചിലരുണ്ട്.

ഇങ്ങനെ വ്യത്യസ്തങ്ങളായ 16 കഥകളാണ് ഈ പുസ്തകത്തില്‍. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള അക്രമങ്ങള്‍ എന്ന വിഷയമായിരിക്കും കഥകളില്‍ ഏറ്റവും കൂടുതല്‍ വിഷയമായിരിക്കുന്നത്. എളുപ്പത്തില്‍ വായിക്കാനും കടലോളം ചിന്തിക്കാനും ഉള്ള കഥകളാണ് ഇതില്‍. വളരെ എളുപ്പത്തില്‍ വായിച്ചു പോകാവുന്ന രീതിയിലാണ് കഥാരചന, എങ്കിലും ചിന്തകള്‍ക്ക് തീകൊളുത്താന്‍ ഈ തീപ്പൊരികള്‍ ധാറ്റിങ്, പബ്ലിഷിങ് എന്നിരാളം.

ഈ സമാഹാരത്തിന്റെ കവര്‍ ഡിസൈന്‍, എഡിവയെല്ലാം കഥാകൃത്ത് തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.

Tags: Malayalam LiteratureBook Review
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: അമ്മേ മഹാമായേ….!

Varadyam

കവിത: സൂത്രവാക്യം

Varadyam

വായന: പൂജിക്കപ്പെടേണ്ട വേദപുഷ്പം

തപസ്യയുടെ ഒരു ആദ്യകാലയോഗം - 1977 പ്രൊഫ. കെ. ഗോപാലകൃഷ്ണന്‍ സംസാരിക്കുന്നു. വലത്തുനിന്ന് കെ.പി. ശശിധരന്‍, എം.എ കൃഷ്ണന്‍
Varadyam

കാലത്തില്‍ സംഭവിച്ചതാണ് തപസ്യ

Varadyam

സാംസ്‌കാരിക പഠനത്തിന്റെ സമഗ്ര ഭൂമിക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.