Kerala

ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ യുവതി യുവാവിനെ ബിയര്‍ കുപ്പികൊണ്ട് ആക്രമിച്ചു,സംഭവം കൊച്ചിയില്‍

.സംഘര്‍ഷത്തെ തുടര്‍ന്ന് ഡിജെ പാര്‍ട്ടി പൊലീസ് നിര്‍ത്തിവെപ്പിച്ചു

Published by

കൊച്ചി : ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഡിജെ പാര്‍ട്ടിക്കിടെ മോശമായി പെരുമാറിയെന്നാരോപിച്ച് യുവതി യുവാവിനെ ബിയര്‍ കുപ്പികൊണ്ട് ആക്രമിച്ചു.

ശനിയാഴ്ച രാത്രി പത്തു മണിയോടെ കൊച്ചി എടശേരി ബാറിലാണ് സംഭവം.പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

സംഭവത്തില്‍ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.സംഘര്‍ഷത്തെ തുടര്‍ന്ന് ഡിജെ പാര്‍ട്ടി പൊലീസ് നിര്‍ത്തിവെപ്പിച്ചു .

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by