Kerala

കുട്ടികള്‍ അറിവില്ലായ്മ കൊണ്ട് പോക്സോ കേസുകളില്‍ വന്നുപെടുന്നത് ഒഴിവാക്കാന്‍ ബോധവത്ക്കരണം

Published by

തൃശൂര്‍: അറിവില്ലായ്മ കൊണ്ട് പോക്സോ കേസുകളില്‍ വന്നുപെടുന്ന പ്രവണത ഇല്ലാതാക്കാന്‍ കുട്ടികള്‍ക്ക് പോക്സോ നിയമത്തെക്കുറിച്ചും ലിംഗാവബോധത്തെക്കുറിച്ചുമുള്ള ബോധവത്ക്കരണ ക്ലാസുകള്‍ നല്‍കുമെന്ന് വനിതാ കമ്മിഷന്‍. പോക്സോ കേസുകളില്‍പ്പെടുന്ന കുട്ടികളുടെ എണ്ണം കൂടുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണിത്.
സൈബര്‍ ഇടങ്ങളിലെ അക്രമങ്ങള്‍, ചതിക്കുഴികള്‍ തുടങ്ങിയവയെക്കുറിച്ചും കാലോചിതമായ അതിക്രമങ്ങളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്കായി ബോധവത്ക്കരണ ക്ലാസുകള്‍ വിദ്യാലയങ്ങളില്‍ നല്‍കും. അതിനോടൊപ്പം ലഹരിക്കും മറ്റ് അതിക്രമങ്ങള്‍ക്കും എതിരെ കൗമാരക്കാരില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ‘കൗമാരം കരുത്താക്കൂ’ എന്ന പേരില്‍ പ്രത്യേക ബോധവത്കരണ ക്യാമ്പയിന്‍ ആരംഭിക്കും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by