കൊച്ചി: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി പി എം നേതാവുമായ വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാറിന്റെ ഐ.എച്ച്.ആര്‍.ഡി. ഡയറക്ടറായുള്ള നിയമനം അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ പദവി ഒരു സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു.വി എ അരുണ്‍ കുമാറിന്റെ യോഗ്യത പരിശോധിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
യുജിസി മാനദണ്ഡ പ്രകാരം ഏഴ് വര്‍ഷത്തെ അധ്യാപന പരിചയം നിര്‍ബന്ധമാണ്. എന്നാല്‍ ക്ലറിക്കല്‍ പദവിയില്‍ ഇരുന്ന വ്യക്തിക്ക് രാഷ്‌ട്രീയ സ്വാധീനത്താല്‍ സ്ഥാനക്കയറ്റം നല്‍കി ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ പദവി നല്‍കിയെന്നത് വിചിത്രമായി തോന്നുന്നുവെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജ് മുന്‍ പ്രിന്‍സിപ്പലും നിലവില്‍ കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ഡീനുമായ ഡോ. വിനു തോമസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
















