Kerala

കിളികൊല്ലൂരില്‍ നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ജഡം ഓടയില്‍ കണ്ടെത്തി

Published by

കൊല്ലം : കിളികൊല്ലൂരില്‍ നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ജഡം ഓടയില്‍ കണ്ടെത്തി. കിളികൊല്ലൂര്‍ സ്വദേശിനിയായ നന്ദ സുരേഷാണ് (17) മരിച്ചത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിനായി ജഡം ആശുപത്രിയിലേക്കു മാറ്റി.
നന്ദയെ വ്യാഴാഴ്ച വൈകീട്ടാണ് കാണാതായത്. ഇതേത്തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വീടിന് സമീപത്തെ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന ഓടയില്‍ ജഡം കണ്ടെത്തിയത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by