ഹൈദരാബാദ്: മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കിലൂടെ കാര്‍ ഓടിച്ച സ്ത്രീ പോലീസ് പിടിയില്‍. റെയില്‍വേ ട്രാക്കിലൂടെ കാര്‍ ഓടിച്ചത് മൂലം ഹൈദരാബാദില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ശങ്കര്‍പള്ളിയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള റെയില്‍വേ ട്രാക്കിലൂടെ ആണ് ഇവര്‍ കാര്‍ ഓടിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ റെയില്‍വേ ജീവനക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയും കാറിനെ പിന്തുടര്ന്ന് പിടികൂടുകയുമായിരുന്നു. സമീപത്തെ ഒരു മരത്തില്‍ ഇടിച്ചാണ് കാര്‍ നിന്നത്.
തുടര്‍ന്ന് പോലീസ് സ്ത്രീയെ കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയില്‍ ഇവര്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി റെയില്‍വേ പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: