Kerala

കണ്ണൂര്‍ മയ്യില്‍ പാമ്പ് ശല്യം രൂക്ഷം, ആശങ്കയില്‍ നാട്ടുകാര്‍

വീടുകള്‍ക്കുള്ളില്‍വരെ പാമ്പുകളെത്തുന്നു എന്ന് നാട്ടുകാര്‍

Published by

കണ്ണൂര്‍: മയ്യില്‍ കയരളം മൊട്ടയില്‍ പാമ്പ് ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് ജനങ്ങള്‍ ആശങ്കയില്‍. കഴിഞ്ഞ രണ്ടു ദിവസത്തിനിടയില്‍ 25 ലധികം പാമ്പുകളെയാണ് പിടികൂടിയത്.

പിടികൂടിയതില്‍ കൂടുതലും പെരുമ്പാമ്പിന്റെ കുട്ടികളാണ്. കഴിഞ്ഞവര്‍ഷം ഈ പ്രദേശത്തുനിന്ന് നാല്പത് പാമ്പുകളെ പിടികൂടിയിരുന്നു.

വീടുകള്‍ക്കുള്ളില്‍വരെ പാമ്പുകളെത്തുന്നു എന്ന് നാട്ടുകാര്‍ പറയുന്നു.വിഷപ്പാമ്പുകളല്ല എന്നതു മാത്രമാണ് ഏക ആശ്വാസം.

പാമ്പുകളുടെ പ്രജനന കാലമായതിനാലാകാം ഇങ്ങനെ പെരുകുന്നതെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by