Entertainment

സുരേഷ് ഗോപിക്ക് പിറന്നാളാശംസിച്ച് മമ്മൂട്ടിയും മോഹൻലാലും

Published by

നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്ന് സിനിമാലോകം. മമ്മൂട്ടിയും മോഹൻലാലും താരത്തിനായി സോഷ്യൽ മീഡിയയിൽ കുറിച്ച ആശംശകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ജന്മദിനാശംസകൾ പ്രിയപ്പെട്ട സുരേഷ്, ഒരു മികച്ച വർഷം നിങ്ങൾക്ക് ആശംസിക്കുന്നു എന്ന് മമ്മൂട്ടി പോസ്റ്റ് ചെയ്തപ്പോൾ ജന്മദിനാശംസകൾ, പ്രിയപ്പെട്ട സുരേഷ് എന്നാണ് മോഹൻലാൽ എഴുതിയത്. ഊഷ്മളതയും സന്തോഷവും നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു. കൂടാതെ മറ്റുള്ളവരിലേക്ക് നിങ്ങൾ കൊണ്ടുവരുന്ന ദയ, ശക്തി, പ്രകാശം എന്നിവ പ്രതിഫലിക്കുന്ന ഒരു വർഷവും നിങ്ങൾക്ക് ആശംസിക്കുന്നുവെന്നും മോഹൻലാൽ കുറിച്ചു.

പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജെഎസ്കെയാണ് സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങാൻ പോകുന്ന ചിത്രം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by