കോട്ടയം : എംഡിഎംഎയുമായി മൂന്നു യുവാക്കള്‍ കോട്ടയത്ത് അറസ്റ്റില്‍. മാഞ്ഞൂര്‍ കാരിവേലി പറമ്പില്‍ സനീഷ്, ആര്‍പ്പുക്കര മുളയ്‌ക്കല്‍ അനൂപ്, ആര്‍പ്പൂക്കര തടത്തില്‍പറമ്പില്‍ നൗഫല്‍ എന്നിവരെയാണ് ജില്ലാ ഡാന്‍സാഫ് ടീമും ഗാന്ധിനഗര്‍ പോലീസും ചേര്‍ന്ന് അറസ്റ്റു ചെയ്തത്. പ്രതികളില്‍ നിന്നും വില്‍പ്പനയ്‌ക്കായി സൂക്ഷിച്ച 0.4.18 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
കോട്ടയം ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗാന്ധിനഗര്‍ ഈശോ പള്ളിക്ക് സമീപം മയക്കുമരുന്ന് വില്‍പ്പന നടത്തിവന്ന ഇവരെ പിടികൂടിയത്. പ്രതികളെ കോട്ടയം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: