മലപ്പുറം: കുടുംബാംഗങ്ങളോടൊപ്പം വീടിന് സമീപത്തെ കായലില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥിനി മുങ്ങി മരിച്ചു. ഇരിങ്ങാവൂര്‍-മണ്ടകത്തില്‍ പറമ്പില്‍ പാറപറമ്പില്‍ മുസ്തഫയുടെ മകള്‍ ഫാത്തിമ മിന്‍ഹ (13) ആണ് മരിച്ചത്.
വളവന്നൂര്‍ ബാഫഖി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഞായറാഴ്ച ഉച്ചക്ക് മാതാവിനും മറ്റു കുടുംബാംഗങ്ങള്‍ക്കുമൊപ്പം വീടിന് സമീപത്തെ കായലില്‍ കുളിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു.
കുട്ടിയെ ഉടന്‍ തന്നെ കരക്കെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മാതാവ്: നജ്ലാബി. രണ്ട് സഹോദരങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: